വൻപങ്കാളിത്തം ഉപരോധരാജ്യങ്ങളുടെ വാദം പൊളിക്കുന്നുവെന്ന് സ്പീക്കർ
text_fieldsദോഹ: ഉപരോധരാജ്യങ്ങളുടെ ഖത്തറിനെതിരായ അടിസ്ഥാനരഹിതമാ യ വാദങ്ങളെ പൊളിക്കുന്നതാണ് 140 ാമത് ഇൻറർ–പാർലമെൻററി യൂണിയനി ലെ പങ്കാളിത്തമെന്ന് ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അ ബ്ദുല്ല സെ യ്ദ് ആല് മഹ്മൂദ്. 139ാമത് ഐ പി യു നടക്കുന്ന സമയത്ത് ഖത്തറിെൻറ ഈ വർഷത്തെ ഐ പി യു ആതിഥേയത്വം തടയുന്നത് സംബന്ധിച്ച് ഉപരോധരാജ്യങ്ങൾ ജനറൽ സെക്രട്ടറിയേറ്റിന് മുമ്പാകെ സംയുക്ത പ്രസ്താവന നടത്തിയിട്ടില്ല.
അത്തരമൊരു പ്രസ്താവന നിലവിലുണ്ടെങ്കിൽ അത് ഐ പി യു അംഗങ്ങൾ അ റിയേണ്ടതായിരുന്നു. അതുമല്ലെങ്കിൽ യൂണിയെൻറ രേഖകളിൽ ലഭ്യമാകുമായിരുന്നു. ഐ പി യു പ്രസിഡൻറ് ഗബ്രിയേല ക്യുവാസ് ബാരോനുമായി ചേർന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഖത്തർ ശൂറാ കൗ ൺസിൽ സ്പീക്കർ ഉപരോധരാജ്യങ്ങളുടെ വാദങ്ങളെ ഖണ്ഡിച്ചത്. യൂണിയൻ സെക്രട്ടറി ജനറൽ മാർട്ടിൻ ചുങ്ഗോങും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഐ പി യു അസംബ്ലി യോഗങ്ങളുടെ മിനുട്ട്സുകളെല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്. ആവശ്യമുള്ളവർക്കെടുത്ത് സത്യാവസ്ഥ പരിശോധിക്കാം.
ഒരു രാജ്യം മാത്രമാണ് ഖത്തറിെൻറ ആതിഥേയത്വത്തെ എതിർത്തത്. അത് സിറിയയാണ്. ഖത്തറിനെതിരായ ഉപരോധമാരംഭിക്കുന്ന സമയത്ത് ഉപരോധരാജ്യങ്ങൾക്കുണ്ടായിരുന്ന വാദങ്ങളേ ഈ സമയത്തും അവർക്ക് ഉ ന്നയിക്കാനുള്ളൂ. ഉപരോധരാജ്യങ്ങളുടെ വാദങ്ങളെ തള്ളിക്കളയുന്നതാണ് ഐ പി യുവിലെ വൻ പങ്കാളിത്തം. ഖത്തറിനെതിരായ പ്രചാരണം ഉയർത്തിക്കൊണ്ടുവരാൻ ഐ പി യു വേദി ഉപയോഗപ്പെടുത്തുന്നതിൽ ഉപരോ ധരാജ്യങ്ങൾക്ക് കഴിയാതെ പോയതാണ് പുതിയ അപവാദങ്ങൾക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
