Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'സ്​പീക്ക്​ അപ്പ്​...

'സ്​പീക്ക്​ അപ്പ്​ ഖത്തർ': രജിസ്​ട്രേഷൻ ഇന്നുകൂടി

text_fields
bookmark_border
സ്​പീക്ക്​ അപ്പ്​ ഖത്തർ: രജിസ്​ട്രേഷൻ ഇന്നുകൂടി
cancel

ദോഹ: ഖത്തറിലെ സ്​കൂൾ വിദ്യാർഥികൾക്കായി 'ഗൾഫ്​ മാധ്യമം' ഒരുക്കുന്ന 'സ്​​പീക്ക്​ അപ്പ്​ ഖത്തർ' പ്രസംഗ മത്സരത്തിന്​ ഇന്നുകൂടി രജിസ്​റ്റർ ചെയ്യാം. ജൂൺ 25ന്​ ഒന്നാം റൗണ്ടും ജൂലൈ രണ്ടിന്​​ ഫൈനലുമായി നടക്കുന്ന മത്സരത്തിന്​ പ​ങ്കെടുക്കുന്നവർ തിങ്കളാഴ്​ച രാത്രി 10​ മണിക്കു​ മുമ്പായി രജിസ്​റ്റർ ചെയ്യണം. രജിസ്​ട്രേഷൻ സൗജന്യമാണ്​.

രണ്ടു​ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമായാണ്​ മത്സരം. ആറു മുതൽ എട്ടു​ വരെ ക്ലാസുകളിലുള്ളവർ സ്​ട്രീം ഒന്ന്​ വിഭാഗത്തിലും ഒമ്പതു​ മുതൽ 12 വരെ ക്ലാസുകളിലുള്ളവർ സ്​ട്രീം രണ്ടു​ വിഭാഗത്തിലുമാണ്​ മത്സരിക്കുക. പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഖത്തർ ഐഡി കാർഡും സ്​കൂളി​െൻറ പേരും 55373946 എന്ന നമ്പറിലേക്ക്​ വാട്​സ്​ആപ്​ ചെയ്യണം. കൂടെ ഒരു മിനിറ്റ്​​ ദൈർഘ്യമുള്ള മത്സരാർഥിയുടെ ഏതെങ്കിലും വിഷയത്തിലുള്ള പ്രസംഗത്തിൻെറ വിഡിയോയും അയക്കണം.

ഇംഗ്ലീഷ്​ വിഭാഗത്തിൽ മത്സരിക്കുന്നവർ ഇംഗ്ലീഷിലുള്ളതും അല്ലാത്തവർ മലയാളത്തിലുമുള്ള വിഡിയോയുമാണ്​ അയക്കേണ്ടത്​. പ്രഗല്​ഭർ അടങ്ങിയ ജഡ്​ജസാവും മത്സരവിജയികളെ കണ്ടെത്തുക. ഇരു വിഭാഗങ്ങളിലെയും ആദ്യ മൂന്ന്​ സ്​ഥാനക്കാർക്ക്​ കാഷ്​ പ്രൈസ്​ അടക്കം വൻസമ്മാനങ്ങൾ കാത്തിരിക്കുന്നു.കുട്ടികൾ നേരിട്ടാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. രജിസ്​ട്രേഷനുള്ള അവസാന തീയതി ജൂൺ 21​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Speak up Qatar
News Summary - 'Speak up Qatar': Registration continues today
Next Story