Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'സ്​പീക്ക്​ അപ്​...

'സ്​പീക്ക്​ അപ്​ ഖത്തർ' ഫൈനൽ 23ന്​; വിധികർത്താക്കളായി പ്രമുഖർ

text_fields
bookmark_border
സ്​പീക്ക്​ അപ്​ ഖത്തർ ഫൈനൽ 23ന്​; വിധികർത്താക്കളായി പ്രമുഖർ
cancel

ദോഹ: അറിവും വാക്​ചാതുര്യവും​െകാണ്ട്​ വിദ്യാർഥികൾ മാറ്റുരച്ച 'ഗൾഫ്​ മാധ്യമം' 'സ്​​പീക്ക്​ അപ്​ ഖത്തർ' പ്രസംഗ മത്സരത്തിൻെറ കലാശപ്പോരാട്ടത്തിന്​ വിധികർത്താക്കളായെത്തുന്നത്​ മലയാളത്തിലെ പ്രമുഖ വ്യക്തികൾ. അക്കാദമിക്​, സാഹിത്യ, സാംസ്​കാരിക, മാധ്യമ ലോകങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്​ടാതിഥികളാവും ജൂ​ൈല​ 23ന്​ നടക്കുന്ന ഗ്രാൻഡ്​ ​ഫൈനൽ അങ്കത്തിൻെറ വിധികർത്താക്കൾ.

മുതിർന്ന ഐ.എ.എസ്​ ഉദ്യോഗസ്ഥനും പൊതുവിദ്യാഭ്യാസവകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ്​ ഹനീഷ്​, മുൻ പാർലമെൻറ്​ അംഗവും മുതിർന്ന അഭിഭാഷകനുമായ ഡോ. സെബാസ്​റ്റ്യൻ പോൾ, എഴുത്തുകാരനും സാംസ്​കാരിക പ്രവർത്തകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്​, 'മാധ്യമം' അസോസിയേറ്റ്​ എഡിറ്ററും മീഡിയ വൺ മാനേജിങ്​ ഡയറക്​ടറും മാധ്യമ ചിന്തകനുമായ ഡോ. കെ. യാസീൻ അശ്​​റഫ്​, 'മീഡിയവൺ' ചാനൽ അസി. എക്​സിക്യൂട്ടിവ്​ എഡിറ്ററും മുതിർന്ന മധ്യമ പ്രവർത്തകനുമായ അഭിലാഷ്​ മോഹനൻ എന്നിവരാണ്​ പുതുതലമുറയുടെ അറിവിൻെറ അങ്കത്തിൽ ജേതക്കൾ ആരെന്ന്​ കണ്ടെത്താൻ എത്തുന്നത്​.

ദോഹയിൽനിന്ന്​ വിദ്യാർഥികൾ പ്രസംഗവേദിയിലെത്തു​േമ്പാൾ, കേരളത്തിലെ വിവിധ കോണുകളിൽ ഇരുന്ന്​ ഓൺലൈനിലൂടെ തത്സമയം ഇവർ മത്സരത്തിൻെറ ജഡ്​ജസുമാരാവും.സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി ഇംഗ്ലീഷ്​-മലയാള പ്രസംഗ മത്സരങ്ങളാണ്​ നടക്കുന്നത്​.

500 ഒാളം പേരുടെ എൻട്രിയിൽനിന്ന്​ തെരഞ്ഞെടുത്ത 60 പേർ മത്സരിച്ച പ്രാഥമിക റൗണ്ടിൽനിന്നും വിജയികളായ 24 പേരാണ്​ ഫൈനൽ റൗണ്ടിൽ മാറ്റുരക്കുന്നത്​. ഓരോ വിഭാഗത്തിലേക്കും ആറുപേരെയാണ്​ പരിഗണിച്ചത്​.

ഇംഗ്ലീഷ്​ വിഭാഗം മത്സരങ്ങളിൽ എ.പി.എം. മുഹമ്മദ്​ ഹനീഷ്​​, ​ഡോ. സെബാസ്​റ്റ്യൻ പോൾ, ഡോ. കെ. യാസീൻ അശ്​റഫ്​ എന്നിവർ ജഡ്​ജസുമാരാവും. മലയാള വിഭാഗങ്ങളിൽ എ.പി.എം. മുഹമ്മദ്​ ഹനീഷ്​, കെ.ഇ.എൻ. കുഞ്ഞഹമ്മദ്​, അഭിലാഷ്​ മോഹനൻ എന്നിവരാണ്​ വിധികർത്താക്കൾ. ജൂ​ൈല​ 23ന്​ ഉച്ച 12.30 മുതലാണ്​ മത്സരങ്ങൾ ആരംഭിക്കുന്നത്​. പ്രാഥമിക റൗണ്ട്​ വിജയികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Speak up Qatar
News Summary - ‘Speak up Qatar’ final on the 23rd; Prominent as judges
Next Story