Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസാംസ്​കാരിക...

സാംസ്​കാരിക പരിപാടികളുമായി ദക്ഷിണ കൊറിയ

text_fields
bookmark_border
bts
cancel
camera_alt

ദ​ക്ഷി​ണ കൊ​റി​യ​ൻ ​കെ-​പോ​പ്​ ബാ​ൻ​ഡ്

Listen to this Article

ദോ​ഹ: ലോ​ക​ക​പ്പി​ന്​ നേ​ര​ത്തെ യോ​ഗ്യ​ത നേ​ടി​യ ഏ​ഷ്യ​ൻ സം​ഘ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ ദ​ക്ഷി​ണ കൊ​റി​യ. തു​ട​ർ​ച്ച​യാ​യി 11ാം ലോ​ക​ക​പ്പി​നാ​യി കൊ​റി​യ​ക്കാ​ർ ഖ​ത്ത​റി​ലെ​ത്തു​മ്പോ​ൾ വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ ഇ​വി​ട​ത്തെ കൊ​റി​യ​ൻ പ്ര​വാ​സി സ​മൂ​ഹം. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി കെ–​പോ​പ് ഗ്രൂ​പ്പി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ലോ​ക​ക​പ്പി​നാ​യി കൊ​റി​യ​യി​ലെ പ്ര​മു​ഖ സം​ഘ​ങ്ങ​ളെ ഖ​ത്ത​റി​ലെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഖ​ത്ത​റി​ലെ ദ​ക്ഷി​ണ കൊ​റി​യ​ൻ അം​ബാ​സ​ഡ​ർ ജൂ​ൻ ഹോ ​ലി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ലോ​ക​ക​പ്പി​നാ​യി 15 ല​ക്ഷം പേ​ർ ഖ​ത്ത​റി​ലെ​ത്തു​മ്പോ​ൾ, താ​യ്ക്വാ​ണ്ടോ, കൊ​റി​യ​ൻ പാ​ര​മ്പ​ര്യ നൃ​ത്ത​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള ക​ല, ആ​യോ​ധ​ന ക​ല, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കൊ​റി​യ​ൻ എം​ബ​സി. 32 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ലോ​ക​ക​പ്പി​ൽ 15ാമ​താ​യാ​ണ് ദ​ക്ഷി​ണ കൊ​റി​യ യോ​ഗ്യ​ത നേ​ടി​യ​ത്.

11ാം ത​വ​ണ ലോ​ക​ക​പ്പി​നെ​ത്തു​ന്ന ദ​ക്ഷി​ണ കൊ​റി​യ​യു​ടെ തു​ട​ർ​ച്ച​യാ​യ പ​ത്താം ലോ​ക​ക​പ്പാ​ണ് ഖ​ത്ത​റി​ലേ​ത്. ഖ​ത്ത​റും ദ​ക്ഷി​ണ കൊ​റി​യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദ ബ​ന്ധ​ത്തി​ന്റെ അ​മ്പ​താം വാ​ർ​ഷി​ക​മാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ഏ​റ്റ​വും ശ​ക്ത​മാ​യ നി​ല​യി​ലാ​ണെ​ന്നും അം​ബാ​സ​ഡ​ർ ജൂ​ൻ ഹോ ​ലി വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ന്റെ​റ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി​ക​ളി​ലൊ​ന്ന് എ​ന്ന പ്ര​ത്യേ​ക​ത​യും ദ​ക്ഷി​ണ കൊ​റി​യ​ക്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Koreaworld cup 2022
News Summary - South Korea with cultural events
Next Story