Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂഖ് വാഖിഫ് വീണ്ടും...

സൂഖ് വാഖിഫ് വീണ്ടും മാമ്പഴ മധുരത്തിലേക്ക്; പാകിസ്താൻ മാമ്പഴമേള ജൂലൈ 9 മുതൽ

text_fields
bookmark_border
സൂഖ് വാഖിഫ് വീണ്ടും മാമ്പഴ മധുരത്തിലേക്ക്; പാകിസ്താൻ മാമ്പഴമേള ജൂലൈ 9 മുതൽ
cancel

ദോഹ: ഖത്തറിലെ സൂഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴമേള കഴിഞ്ഞ ദിവസം അവസാനിച്ചതിന് പിന്നാലെ പാകിസ്താൻ മാമ്പഴമേള വരുന്നു. സുഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ ജൂലൈ ഒമ്പത് മുതലാണ് പാകിസ്താൻ മാമ്പഴമേള. ജൂലൈ 18ന് അവസാനിക്കും. വൈകീട്ട് നാലുമുതൽ രാത്രി പത്തുവരെയാണ് സന്ദർശകരെ അനുവദിക്കുക.

ചൗൻസ, അൻവർ റതോൽ, സിന്ദ്‍രി, ദുസൈഹ്‍രി തുടങ്ങി പാകിസ്താനിൽനിന്ന് ഇറക്കുമതി​ ചെയ്ത മാമ്പഴ ഇനങ്ങൾക്ക് പുറമെ ജ്യൂസുകൾ, ഐസ്ക്രീമുകൾ, മറ്റു മധുര പലഹാരങ്ങൾ ഉൾപ്പെടെ മാമ്പഴ ഉൽപന്നങ്ങളും വിൽപനക്കുണ്ടാകും. പാകിസ്താൻ മാമ്പഴ മേളയുടെ മൂന്നാം പതിപ്പിനാണ് സൂഖ് വാഖിഫ് ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം 60 ഖത്തരി കമ്പനികളും പത്ത് പാകിസ്താനി മാങ്ങ കയറ്റുമതി കമ്പനികളും പങ്കാളിയായിരുന്നു. 25ലധികം റെസ്റ്റാറന്റുകളും ഫുഡ് ഔട്ട്​ലെറ്റുകളും ഉണ്ടായിരുന്നു. ഇന്ത്യൻ മാമ്പഴ മേളയുടെയും മൂന്നാം പതിപ്പാണ് കഴിഞ്ഞ ദിവസം സമാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:souq waqiffestivalmangoPakistan
News Summary - Souq Waqif once again turns to mango sweetness; Pakistan Mango Festival from July 9
Next Story