സൂഖ് വാഖിഫ് വസന്തോത്സവത്തിന് തിരിതെളിഞ്ഞു
text_fieldsദോഹ: ദേശീയദിനാഘോഷ പരിപാടികളുടെ സന്തോഷം മാറുംമുമ്പേ വസന്തോത്സ വവുമായി സൂഖ് വാഖിഫ് സന്ദർശകരെ വിളിക്കുന്നു.
രാജ്യത്തെ പ്രധാന വി നോദസഞ്ചാര, വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫിലെ പ്ര ധാന പരിപാടികളി ലൊന്നാണിത്.
15 ദിവസം നീണ്ടുനിൽക്കുന്ന വസന്തോത്സവത്തിൽ അേക്രാബാറ് റ്, സർക്കസ്, ജഗ്ളേഴ്സ്, മാജിക് പ്രദർശനങ്ങളും മറ്റു പ്രകടനങ്ങളും അരങ്ങേറും. 30 റിയാൽ മുതൽ 50 റിയാൽ വരെയാണ് ടിക്കറ്റ് നിരക്കുകൾ.
കഴിഞ്ഞ വർഷത്തേത് പോലെ ഗെയിമുകളും റൈഡുകളും മത്സരങ്ങളും മ്യൂസിക് കൺസേർട്ടുകളും മറ്റു പ്രദർശന ങ്ങളും ശിൽപശാലകളും മധുരം പകരും. ഖത്തറിെൻറ പ്രാദേശിക പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞുള്ള സംഘങ്ങളും ജോർദാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരിക പരിപാടികളും ഉദ്ഘാടന പരിപാടിക്ക് കൊഴുപ്പേകി. പ്രാദേശിക സംഗീതോപകരണങ്ങളുമായി പ്രത്യേക ഗാന, നൃത്ത പരിപാടികളും അരങ്ങേറി. സൂഖ് വാഖിഫിലെ വഴിത്താരകളിലൂടെയുള്ള ബാൻഡ് സംഘത്തിെൻറ പ്രദക്ഷിണം വേറിട്ട കാഴ്ചയായിരുന്നു.
അൽ അഹ്മദ് സ്ക്വയർ, വെസ്റ്റേൺ പാർക്കിംഗ് മേഖലയുടെ അടുത്തായി സ്ഥാപിച്ച മറ്റൊരു വേദി എന്നിവിട ങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. 20ഓളം പ്രാദേശിക, അന്തർദേശീയ സംഗീത പ്രതിഭകളാണ് വരും ദിവ സങ്ങളിൽ സൂഖ് വാഖിഫിൽ പരിപാടികളവതരിപ്പിക്കാനെത്തുന്നത്. സൗത്ത് അൽ റയ്യാനാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. അൽ അഹ്മദ് സ്ക്വയറിൽ 15ഓളം സ്റ്റാളുകളാണ് സന്ദർശകർക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്.
കുട്ടികൾക്കായി റൈഡുകളും ഗെയിമുകളും ഉണ്ട്. 10 റിയാലാണ് പ്രവേശന നിരക്ക്.വൈവിധ്യമാർന്ന ഭക്ഷ്യ–പാനീയങ്ങളുമായി ഫുഡ്കോർട്ടും തയ്യാറായിട്ടുണ്ട്. ഉദ്ഘാടന ദിവസം തന്നെ നിരവധി സന്ദർശകരാണ് സൂഖിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
