Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവായനാ വിഭവങ്ങളോടെ...

വായനാ വിഭവങ്ങളോടെ സൂഖ്​

text_fields
bookmark_border
വായനാ വിഭവങ്ങളോടെ സൂഖ്​
cancel
camera_alt

സൂഖ്​ വാഖിഫിലെ റമദാൻ ബുക്​ ഫെയറിൽനിന്ന്​

Listen to this Article

ദോഹ: സാംസ്​കാരിക മന്ത്രാലയത്തിന് കീഴിൽ സൂഖ് വാഖിഫിൽ ആരംഭിച്ച പ്രഥമ റമദാൻ പുസ്​തകമേള, വിഭവങ്ങൾകൊണ്ടും സന്ദർശകരുടെ ആധിക്യംകൊണ്ടും ശ്രദ്ധേയമാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സാംസ്​കാരിക വകുപ്പുമന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം നിർവഹിച്ച പുസ്​തകമേള നിരവധി പേരാണ് ഇതിനകം സന്ദർശിച്ചത്. ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫിന്‍റെ പടിഞ്ഞാറുഭാഗത്താണ് റമദാൻ പുസ്​തകമേളക്ക് വേദിയൊരുക്കിയിരിക്കുന്നത്.

രാത്രി എട്ടു മുതൽ 12 വരെ തുടരുന്ന മേളയിൽ പ്രവൃത്തിദിനങ്ങളിലും നിരവധി കുടുംബങ്ങളാണ് സന്ദർശകരായെത്തുന്നത്. ഖത്തർ സാംസ്​കാരിക മന്ത്രാലയം, ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയം, ഖത്തർ ചാരിറ്റി, ഖത്തർ ഫൗണ്ടേഷ​െൻറ ഭാഗമായ ഖത്തർ റീഡ്സ്​, ഖുർആൻ ബൊട്ടാണിക് ഗാർഡൻ തുടങ്ങിയ പ്രധാന പവിലിയനുകളും ഖത്തറുൾപ്പെടെ പത്തോളം രാജ്യങ്ങളിൽനിന്നുള്ള 35 പ്രസാധകരുടെ പവിലിയനുകളും മേളയിലുണ്ട്.

സ്വദേശികളിലും വിദേശികളിലും വിജ്ഞാനം വർധിപ്പിക്കുന്നതിനും വായനശീലം വളർത്തുന്നതിനും വിശുദ്ധമാസത്തെ ഉപയോഗപ്പെടുത്തുന്നതിനുള്ള സുവർണാവസരമാണ് മേളയെന്ന് ദോഹ ബുക് ഫെയർ നേര​േത്ത അറിയിച്ചിരുന്നു.

റമദാൻ പുസ്​തകമേളയിലെ കുട്ടികളുടെ തിയറ്ററിലും രാത്രിയി​ൽ തിരക്കേറെയാണ്​. മേളയുടെ ആദ്യ രണ്ടു ദിവസങ്ങളിൽ തിയറ്റർ ഹൗസ്​ ഫുൾ ആയിരുന്നു. അൽ ജിസ്​റ തിയറ്റർ അവതരിപ്പിക്കുന്ന പാവനാടകമാണ് കുട്ടികളുടെ തിയറ്ററിലെ മുഖ്യ ആകർഷണം. എല്ലാ ദിവസവും രാത്രി 9.15ന് പ്രദർശനം ആരംഭിക്കും. കുട്ടികൾക്കായി പ്രത്യേക മത്സരങ്ങളും പുസ്​തകമേളയിലെത്തുന്നവർക്കായി സംഘാടകർ ഒരുക്കിയിട്ടുണ്ട്. പാവനാടക പ്രദർശനം കുട്ടികൾ ഏറെ ആസ്വദിച്ചുവെന്നാണ് രക്ഷിതാക്കളുടെ പ്രതികരണം. തിയറ്ററിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ചൂടും തണുപ്പും അധികമില്ലാത്ത സന്തുലിതമായ കാലാവസ്​ഥയും പുസ്​തകമേളയിലെ സന്ദർശകരുടെ വരവിൽ വലിയ ഘടകമാകുന്നുണ്ട്.

വിശുദ്ധ ഖുർആൻ അവതരിച്ച മാസമായ റമദാനിൽ പാരായണം ചെയ്യുന്നതിന് ഖുർആൻ സ്വന്തമാക്കുന്നതിനായും ഔഖാഫ്​ മന്ത്രാലയത്തിന്‍റെ പവിലിയൻ സന്ദർശിക്കുന്നു. സൗജന്യമായാണ് ഇവിടെ ഖുർആൻ വിതരണം.

ഇന്ത്യയിൽ നിന്നുള്ള ഏക പവിലിയനായ മലയാളത്തിലെ ഇസ്​ലാമിക് പബ്ലിഷിങ് ഹൗസ്​ സ്​റ്റാളിലും സന്ദർശകരായി നിരവധി മലയാളികളെത്തുന്നുണ്ട്. സയ്യിദ് അബുൽ അഅ്​ലാ മൗദൂദിയുടെ ഖുർആൻഭാഷ്യം, തഫ്ഹീമുൽ ഖുർആൻ, ടി.കെ. ഉബൈദ് രചിച്ച ഖുർആൻ ബോധനം, ഖുർആൻ ലളിതസാരം തുടങ്ങിയ ഖുർആൻ പരിഭാഷാ ഗ്രന്ഥങ്ങൾക്ക് ആവശ്യക്കാരേറെയാണ്. കർമശാസ്​ത്ര ഗ്രന്ഥങ്ങൾക്കും പ്രവാചകന്മാരുടെയും സ്വഹാബിമാരുടെയും ചരിത്രഗ്രന്ഥങ്ങൾക്കും ആവശ്യക്കാരെത്തുന്നുണ്ട്.

ഖത്തർ, ഇന്ത്യ, സൗദി അറേബ്യ, കുവൈത്ത്, ലബനാൻ, സിറിയ, ജോർദാൻ, ഈജിപ്ത്, തുർക്കി, ആസ്​േത്രലിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള പവിലിയനുകളാണ് റമദാൻ പുസ്​തകമേളയിലുള്ളത്. മേഖലയിലെ ഏറ്റവും പഴക്കംചെന്ന പുസ്​തകമേളകളിലൊന്നായ ദോഹ രാജ്യാന്തര പുസ്​തകമേളയിലാണ് റമദാൻ പുസ്​തകമേള പ്രഖ്യാപിക്കപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:readingbook festr
News Summary - Souk with reading resources
Next Story