Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗജന്യമായി പുസ്​തകം...

സൗജന്യമായി പുസ്​തകം പങ്കുവെക്കാം ഇൗ മേളയിൽ

text_fields
bookmark_border
സൗജന്യമായി പുസ്​തകം പങ്കുവെക്കാം ഇൗ മേളയിൽ
cancel

ദോഹ: അറിവെന്നാൽ ആരുടെയും സ്വന്തമല്ല. അത്​ കൊടുക്കുന്തോറും ഏറും. പുസ്​തകങ്ങളും അങ്ങി​െന തന്നെ. ജീവിതച്ചെലവ ്​ ഏറുന്ന ഇക്കാലത്ത്​ പുസ്​തകങ്ങൾ പങ്കുവെക്കുകയാണ്​ ഒരുകൂട്ടം മലയാളിവനിതകൾ. ഇന്ത്യൻ സ്​കൂളുകളുടെ ഇപ്രാവശ്യ ത്തെ വിദ്യാഭ്യാസ വർഷം അവസാനിക്കാനിരിക്കേ വിദ്യാർഥികൾക്കും ഇത്​ ഏറെ ആശ്വാസമാകും. പാഠപുസ്​തകങ്ങൾ അടക്കം പങ്കുവെക്കാനും മാറ്റിയെടുക്കാനുമായി പുസ്​തകമേള തന്നെ ഒരുക്കുകയാണിവർ. കേരള വിമൻസ്​ ഇനീ​േഷ്യറ്റീവ്​ ഖത്തർ (കെഡബ്ല്യു​െഎക്യുയും) ബ്രൈറ്റ്​ എജുക്കഷൻ സ​െൻററും സഹകരിച്ചാണ്​ പുസ്​തകമേള നടത്തുക. പാഠപുസ്​തകങ്ങൾ, പഠനസഹായ പുസ്​തകങ്ങൾ, ചോദ്യപേപ്പറുകൾ, കഥകൾ, നോവലുകൾ തുടങ്ങിയവയാണ്​ മേളയിൽ ഉണ്ടാവുക.

ഇവ സൗജന്യമായി പങ്കുവെക്കുകയും മാറ്റിയെടുക്കുകയും ചെയ്യാം. മാർച്ച്​ 29 ന്​ ഉച്ചക്ക്​ രണ്ടു മുതൽ വൈകുന്നേരം ആറ്​ വരെ ബ്രൈറ്റ്​ എജുക്കേഷൻ സ​െൻറർ ഹാളിലാണ്​ പരിപാടി. ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലുള്ള ഇന്ത്യൻ സ്​കൂളുകളിലെ സിബിഎസ്​ഇ പാഠപുസ്​തകങ്ങൾ ആണ്​ സ്വീകരിക്കുക. ഗ്രേഡ്​ മൂന്നുമുതലുള്ള പുസ്​തകങ്ങൾ കൊണ്ടുവരാം. എൻസൈ​​േക്ലാപീഡിയ, ഡിക്​ഷ​നറികൾ, നോവലുകൾ, പാചകപുസ്​തകങ്ങൾ, കഥകൾ തുടങ്ങിയവയും സ്വീകരിക്കും. കീറിപ്പറഞ്ഞ ഉപയോഗരഹിതമായവ കൊണ്ടുവരരുത്​. മദീന ഖലീഫ, ഒാൾഡ്​ എയർപോർട്ട്​, ബിൻ ഉംറാൻ, തുമാമ, ഹിലാൽ, വക്​റ, മിസൈമീർ, ബർവ വില്ലേജ്​ എന്നിവിടങ്ങളിൽ പുസ്​തകങ്ങൾ സ്വീകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​. ഫോൺ: 55656599, 33771644. മാർച്ച്​ 27ന്​ മുമ്പ്​ ഇൗ കേന്ദ്രങ്ങളിൽ പുസ്​തകങ്ങൾ സ്വീകരിക്കും. ഇൗ പുസ്​തകങ്ങൾ 29ന്​ നടക്കുന്ന പുസ്​തകമേളയിൽ എത്തിക്കുമെന്ന്​ കെഡബ്ല്യു​െഎക്യു ഭാരവാഹികൾ പറയുന്നു. ഇത്​ രണ്ടാം തവണയാണ്​ ഉദ്യമം നടത്തുന്നതെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. പുസ്​തകമേളയിൽ എത്തുന്നവർക്ക്​ അവിടെയുള്ള പുസ്​തകങ്ങൾ സൗജന്യമായി കൊണ്ടുപോവുകയോ കൈമാറ്റം നടത്തുകയോ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newssoujanya book mela
News Summary - soujanya book mela-qatar-qatar news
Next Story