Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദര്‍ബ്സ്സാഇയില്‍ ഗാനിം...

ദര്‍ബ്സ്സാഇയില്‍ ഗാനിം അല്‍മിഫ്താഹ് താരമാകുന്നു

text_fields
bookmark_border
ദര്‍ബ്സ്സാഇയില്‍ ഗാനിം അല്‍മിഫ്താഹ് താരമാകുന്നു
cancel
camera_alt????? ????????????
ദോഹ: ദര്‍ബ്സ്സാഇയിലെ സൂഖ് വാഖിഫ് കേന്ദ്രത്തില്‍ റീച്ചൗട്ട് ഏഷ്യ ബ്രാന്‍റ് അംബാസഡര്‍ ഗാനിം അല്‍മിഫ്താഹ് താരമാകുന്നു. ഭിന്ന ശേഷി വിഭാഗത്തില്‍ 13വയസ്സുകാരനായ ഗാനിം സജീവത കൊണ്ട് രാജ്യാന്തര തലത്തില്‍ തന്നെ ഇതിനകം പ്രശസ്തനായി കഴിഞ്ഞു. അരക്ക് താഴെ ഇരുകാലുകള്‍ ഇല്ലാതെയാണ് ഗാനിം ഭൂമിയിലേക്ക് ജനിച്ച് വീഴുന്നത് തന്നെ എന്നാല്‍ തന്‍െറ ശാരീരിക പരിമിതി വകവെക്കാതെ സജീവമായി തന്‍്റെ സാന്നിധ്യം അറിയിക്കുകയാണ് ഗാനിം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ആല്‍മക്തൂമില്‍ നിന്ന് പ്രത്യേക അവാര്‍ഡ് ഏറ്റ് വാങ്ങിയ ഗാനിം അല്‍മിഫ്താഹ് ഖത്തര്‍ ഭരണാധികാരി ശൈഖ് തമീമില്‍ നിന്നടക്കം വിവിധ കഴിവുകള്‍ക്ക് പ്രത്യേക അവാര്‍ഡും പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. സൂഖ് വാഖിഫിലെ പ്രദേശിക ഉല്‍പ്പന്ന വിപണിയിലെ സജീവ സാന്നിധ്യമാണ് ഗാനിം അപമിഫ്താഹ്. വിവിധ വിഭാഗങ്ങളിലായി 90 ഷോപ്പുകളാണ് ഇവിടെയുള്ളത്. സ്വദേശി ഉല്‍പ്പന്നങ്ങളെ ¤്രപാല്‍സാഹിപ്പിക്കുന്നതിന്‍്റെ ഭാഗമായാണ് ഇത്രയും കടകള്‍ ഇവിടെ ഒരുക്കിയിട്ടുളളത്. 
ദര്‍ബ്സ്സാഇയില്‍ ഒട്ടകങ്ങളുടെ പുറത്ത് കയറിയുള്ള സഞ്ചാരത്തിന് കുട്ടികളുടെ നീണ്ട നിരയാണുള്ളത്. സ്വദേശികളായ രക്ഷിതാക്കള്‍ തങ്ങളുടെ പൂര്‍വകാലം മക്കളെ കാണിക്കുകയെന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് ദര്‍ബ്സ്സാഇയിലത്തെുന്നത്. അത് കൊണ്ട് തന്നെ സ്വദേശികളുടെ വലിയ സാന്നിധ്യം തന്നെയാണ് ഇവിടെയുള്ളതും. സാധാരണ മറ്റ് പ്രദര്‍ശനങ്ങളില്‍നിന്നും  വ്യത്യസ്തമായി സ്വദേശികള്‍ ദര്‍ബ്സ്സാഇയെ തങ്ങളുടെ ആഘോഷമായി ഏറ്റെടുത്തതും ഈ പ്രത്യേകത കൊണ്ട് തന്നെ. 
ഇതിന് പുറമെ ഹമദ് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രാഥമികരോഗ്യ കേന്ദ്രം ഒരുക്കിയ ആരോഗ്യ സ്കൂളും ഏറെ ശ്രദ്ധ പിടിച്ച് പറ്റുന്നതാണ്. ആരോഗ്യ മേഖലയിലെ വിവിധ പരിശോധനകളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും ഒഫ്താല്‍മോള വിഭാഗം നേത്ര പരിശോധനയും വേണ്ട ചികിത്സയും നിര്‍ദേശിക്കുന്നു. കൂടാതെ പ്രമേഹം, കൊളസ്ട്രോള്‍, രക്സത സമ്മര്‍ദം എന്നീ പരിശോധനകളും  ഇവിടെ നടത്തുവാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി കേന്ദ്രം ഡയറക്ടര്‍ ഇല്‍ഹാം അന്നുഐമി അറിയിച്ചു. സന്ദര്‍ശകര്‍ക്ക് രക്തം ദാനം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Song
Next Story