Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഷഹബാസ്​ പാടുന്നു

ഷഹബാസ്​ പാടുന്നു

text_fields
bookmark_border
ഷഹബാസ്​ പാടുന്നു
cancel

ദോഹ: സ്​നേഹമുള്ളവരുടെയും ഇഷ്​ടം കൂടുന്നവരുടെയും ഒപ്പം പച്ചമനുഷ്യനായി കഴിയാനാണ്​ ആഗ്രഹമെന്ന്​ മലയാളത്തി​​​െൻറ പ്രിയ ഗായകൻ ഷഹബാസ്​ അമൻ. മായാനദിയിലെ ‘മിഴിയിൽ നിന്നും’ ഗാനത്തിന്​ മികച്ച ഗായകനുള്ള സംസ്​ഥാന അവാർഡ്​ നേടിയ അദ്ദേഹം കൂടുതൽ വിനയാന്വിതനാകുന്നു. ഇന്ന്​ വൈകുന്നേരം ആറുമുതൽ​ ദോഹ മാരിയറ്റ്​ ഹോട്ടലിൽ നടക്കുന്ന ‘ഡെസേർട്ട്​ ലൈറ്റ്​സ്​’ സംഗീതപരിപാടിക്കെത്തിയ അദ്ദേഹവുമായി​ നടത്തിയ സ്​നേഹസംഭാഷണത്തിൽ നിന്ന്​.

സിനിമയും സംഗീതവും...
സിനിമയെയും സംഗീത ജീവിതത്തെയും സമാന്തരമായി കൊണ്ടുപോവുകയാണ്​ ഞാൻ. ഒന്ന്​ മറ്റൊന്നിലേക്ക്​ കൂട്ടിക്കലർത്താനോ മാറ്റിപ്പണിയാനോ അല്ല 18 കൊല്ലമായി ശ്രമിക്കുന്നത്​. ത​​​െൻറ സംഗീത പരിപാടികൾ ശ്രവിക്കുന്നവർക്ക്​ അത്​ മനസിലാക്കാനാകും. സിനിമാ ഗാനം വ്യത്യസ്​തമായ ഒന്നാണ്​, എന്നാൽ സംഗീതപരിപാടികളിൽ ഗാനങ്ങൾ സ്വതന്ത്രമായാണ്​ പാടുന്നത്​. അവിടെ തനിക്ക്​ ത​േൻറതായ സ്വാതന്ത്ര്യമുണ്ട്​. ആ പാട്ട്​ അങ്ങിനെയല്ലല്ലോ എന്ന്​ ഒരാൾക്കും പറയാനാകില്ല. പരിപാടികളിൽ പൂർണമായും ഗാനങ്ങളു​െട തെരഞ്ഞെടുപ്പിനും അവതരണ രീതിക്കുമൊക്കെ പൂർണ സ്വാതന്ത്ര്യമുണ്ട്​. ചില ഗാനം നന്നാകുന്നില്ലെന്ന്​ തോന്നിയാൽ ഇടക്കുവെച്ച്​ നിർത്തും. സദസിനോട്​ സംവദിച്ച്​ നിൽക്കേ ചിലപ്പോൾ ഗാനങ്ങൾ പകുതിയിൽ നിന്ന്​ പാടും. സിനിമയിലെ രീതി പൊതുപരിപാടികളിൽ കൊണ്ടുവരാറില്ല. അത്തരം രീതി, വേണമെങ്കിൽ വരും കാലങ്ങളിൽ പിന്തുടർന്നേക്കാം. രണ്ടും രണ്ട്​ സമാന്തരവഴികളിലൂടെയാണ്​ ഇപ്പോൾ പോകുന്നത്​. 

ഷഹബാസ്​ ടച്ച്​...
18 വർഷമായി പാടിക്കൊണ്ടിരിക്കുന്ന ഗാനങ്ങൾ തന്നെയാണ്​ ഇപ്പോഴും പാടാറ്​. എന്നാൽ ഒാരോ സംഗീതപരിപാടിയും വ്യത്യസ്​തമാവുമെന്ന്​ ഉറപ്പുപറയാനാകും. ഇന്ന്​ പാടിയ പാട്ടുകൾ നാളെ പാടു​േമ്പാൾ പുതിയതായിരിക്കും എന്ന്​ ഉറപ്പുണ്ട്​. ഏതൊക്കെ പേരുകൾ സംഘാടകർ നൽകിയാലും ‘ഷഹബാസ്​ പാടുന്നു’ എന്നറിയപ്പെടാനാണ്​ ആഗ്രഹിക്കുന്നത്​. വർഷങ്ങളായി ഒപ്പമുള്ളവരാണ്​ തബലയടക്കമുള്ള ഉപകരണങ്ങൾ വായിക്കുന്നത്​. അതി​​​െൻറ സുഖം വേറെയാണ്​.

ആസ്വാദകർ, പ്രവാസികൾ...
എ​​​െൻറ ആസ്വാദകർ അവരവരുടെ മേഖലയിൽ ആഴത്തിലുള്ള അറിവുള്ളവരാണ്​. നന്നായി പുസ്​തകം വായിക്കുന്നവർ അതിലുണ്ട്​. ഇതുവ​െര ഒരു പുസ്​തകവും വായിക്കാത്തവരുമുണ്ട്​. സാധാരണക്കാരുണ്ട്​. ഉന്നതരുണ്ട്​. സ്വന്തം ജീവിതത്തെ വ്യത്യസ്​തമായി കാണുന്ന, അതിൽ വിജയിച്ചവരാണ്​ എല്ലാ ആസ്വാദകരും. അതിനാൽ അവരെ ബഹുമാനത്തോടെയാണ്​ കാണുന്നത്​. ഒരു പാട്ട്​ കേട്ടുകളയാം എന്ന ലാഘവത്തോടെ ആരും ഷഹബാസി​​​െൻറ പരിപാടിക്ക്​ എത്താറില്ല. ഉറക്കമൊഴിച്ച്​, മണിക്കൂറുകൾ യാ​ത്ര ചെയ്​ത്​ എത്തുന്നവർ തന്നെയാണ്​ എ​​​െൻറ ആസ്വാദകർ.
2003 മുതൽ ഗൾഫിൽ പരിപാടികൾക്ക്​ എത്താറുണ്ട്​. സ്വന്തം നാട്​ എന്ന ഒരു കരക്കും പ്രവാസം എന്ന മറുകരക്കും ഇടയിൽ പായുന്നയാളാണ്​ ഒാരോ പ്രവാസിയും. കൂടെ ​ടേപ്പ്​ റെക്കോർഡറിൽ മുഹമ്മദ്​ റഫിക്ക്​ ചെവിയോർത്ത്​ സംഗീതത്തെ അവൻ കൊണ്ടുനടക്കുന്നു. കരയില്ലാത്ത ഇരുകരകളിലുമായി ജീവിക്കുകയാണവൻ. സംഗീതത്തെ ഗൗരവമായാണ്​ പ്രവാസി കാണുന്നത്​. പലകാലത്തെയും ആസ്വാദകർക്ക്​ മാറ്റമുണ്ട്​. എന്നാൽ ആസ്വാദനമികവിന്​, ആഴത്തിന്​ ഒരു കുറവും മാറ്റവുമില്ലെന്ന്​ പറയാനാകും.

സുഹൃത്തുക്കൾ, സഹപ്രവർത്തകർ...
ഒന്നും ഒൗദ്യോഗിക ചട്ടക്കൂടുകൾക്കകത്ത്​ നിന്ന്​ ചെയ്യാൻ തനിക്ക്​ സാധിക്കുന്നില്ല. സുഹൃത്തുക്കള​ും സഹപ്രവർത്തകരുമൊക്കെ കാലാകാലങ്ങളായി ഇടപഴകുന്നതുപോലെത്തന്നെ എപ്പോഴും ചെയ്യണമെന്നാണ്​ ആഗ്രഹം. മറ്റൊരാളാകാൻ താൽപര്യമില്ല. പക്ഷേ പല ചടങ്ങുകളിലും ഇത്​ സാധ്യമാകണമെന്നില്ല. സ്വീകരണപരിപാടികൾ, അത്​ കൂടെ പഠിപ്പിച്ചവർ സംഘടിപ്പിക്കു​േമ്പാഴും ഒൗദ്യോഗികമായി മാറു​േമ്പാൾ പ്രയാസകരമാണ്​. ത​​​െൻറ സുഹൃത്തുക്കൾ ഉന്നതരായ ആളുകൾ എത്തു​േമ്പാൾ വേദിയിൽ നിന്ന്​ ഒഴിവാകേണ്ടിവരുന്നത്​ സഹിക്കാനാകില്ല.

സംസ്​ഥാന അവാർഡ്​,പുരസ്​കാരങ്ങൾ...
പ്രവർത്തിക്കുന്ന മേഖലയിൽ പുരസ്​കാരിതനാകണമെന്ന്​ ആഗ്രഹിക്കാറുണ്ട്​. എന്നാൽ ഇന്ന പാട്ടിന്​ പുരസ്​കാരം കിട്ടുമെന്ന ആഗ്രഹമോ ചിന്തയോ ഉണ്ടായിട്ടില്ല. ‘മായാനദി’യിലെ ഗാനത്തിന്​ സംസ്​ഥാന അവാർഡ്​ കിട്ടി. അത്​ ആ സമയത്ത്​ കിട്ടിയത്​ നന്നായി എന്ന്​ മാത്രം. സിനിമാപ്രവർത്തനമേഖലയിൽ നല്ല നേരത്ത്​ പുരസ്​കാരിതനായി എന്ന്​ പറയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssong for shahabas Gulf News
News Summary - song for shahabas Qatar Gulf News
Next Story