അമേരിക്കയുടെ പ്രസ്താവന ഖത്തറിനെതിരായി ചിലർ വളച്ചൊടിച്ചു
text_fieldsഅമേരിക്കയുടെ ഡെപ്യൂട്ടി അസി. സ്റ്റേറ്റ് സെക്രട്ടറി (ഗൾഫ് അഫയേഴ്്സ്) തിമോത്തി ലാൻഡർകിങ്
ദോഹ: ഇസ്രായേലുമായി ഖത്തർ വളരെ അടുത്തിരിക്കുെന്നന്ന രീതിയിൽ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥൻ പറെഞ്ഞന്ന തരത്തിൽ വാക്കുകൾ വളച്ചൊടിച്ച് അയൽരാജ്യത്തെ ചാനൽ.ഇസ്രായേലുമായി യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ബന്ധം സ്ഥാപിച്ചതിനെ സമീകരിച്ച് ഗൾഫ് രാജ്യങ്ങൾക്കിടയിലും ഇത്തരത്തിൽ ബന്ധം സ്ഥാപിക്കണമെന്നാണ് താൽപര്യമെന്ന് കഴിഞ്ഞ ദിവസം അമേരിക്കയുടെ ഡെപ്യൂട്ടി അസി. സ്റ്റേറ്റ് സെക്രട്ടറി (ഗൾഫ് അഫയേഴ്്സ്) തിമോത്തി ലാൻഡർകിങ് പ്രസ്താവിച്ചിരുന്നു.ഇതാണ് അയൽരാജ്യത്തെ ചാനൽ വളച്ചൊടിച്ച് പുറത്തുവിട്ടിരിക്കുന്നത്.
ഇസ്രായേലുമായുള്ള ബന്ധം സംബന്ധിച്ച് ഖത്തർ നിലപാട് വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അത് വാഷിങ്ടൺ മനസ്സിലാക്കുെന്നന്നും അതിലേക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും ഓരോ രാജ്യത്തിനും അവരുടേതായ മാനദണ്ഡങ്ങളും നിലപാടുകളും ഇക്കാര്യത്തിലുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ പ്രതിസന്ധി പരിഹരിക്കാതെയുള്ള ഒരു സമാധാന ചർച്ചകൾക്കും പരിഹാരത്തിനും തങ്ങളില്ല എന്ന നിലപാട് വ്യക്തമാക്കി ഖത്തർ രംഗത്ത് വരുകയും ചെയ്തിരുന്നു.
ഫലസ്തീൻ വിഷയത്തിൽ കൃത്യമായ പരിഹാരം കണ്ടെത്താതെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാൻ യു.എ. ഇയുടെയും ബഹ്റൈനിെൻറയും കൂടെ ഖത്തറുണ്ടാകുകയില്ലെന്ന് വിദേശകാര്യ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിറും വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ഖത്തറിനെ നാറ്റോയുടെ സഖ്യരാഷ്ട്ര പദവിയിലെത്തിക്കുമെന്നും അമേരിക്കൻ ഉദ്യോഗസ്ഥൻ തിമോത്തി ലാൻഡർ കിങ് വ്യക്തമാക്കിയിരുന്നു.ഗൾഫ് രാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഐക്യപ്പെടണമെന്നാണ് അമേരിക്കയുടെ താൽപര്യമെന്നും എല്ലാ ഗൾഫ് രാജ്യങ്ങളുമായും അമേരിക്കക്ക് നല്ല ബന്ധമാണെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.