ഖത്തറിന്റെ പിന്തുണക്ക് നന്ദി അറിയിച്ച് സൊമാലിയ
text_fieldsദോഹ: സോമാലിലാന്റിനെ അംഗീകരിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉറപ്പാക്കുന്നതിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വഹിച്ച പങ്കിനും പിന്തുണക്കും നന്ദി അറിയിച്ച് സൊമാലിയൻ പ്രസിഡന്റ് ഡോ. ഹസൻ ശൈഖ് മുഹമ്മദ്.
കഴിഞ്ഞ ദിവസം ഫോൺ സംഭാഷണത്തിനിടെയാണ് ഖത്തറിന്റെ നിലപാടിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സൊമാലിയൻ പ്രസിഡന്റ് ഡോ. ഹസൻ ശൈഖ് മുഹമ്മദ് നന്ദിയും അഭിനന്ദനവും അറിയിച്ചത്.
സംഭാഷണത്തിനിടെ, സൊമാലിയയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കും അമീർ പിന്തുണ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്ത നേതാക്കൾ, അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സൊമാലിയയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

