Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈനിക -രാഷ്ട്രീയ...

സൈനിക -രാഷ്ട്രീയ സമ്മർദങ്ങളിലൂടെ പരിഹാരങ്ങൾ സാധ്യമല്ല -ഡോ. മാജിദ് അൽ അൻസാരി

text_fields
bookmark_border
സൈനിക -രാഷ്ട്രീയ സമ്മർദങ്ങളിലൂടെ പരിഹാരങ്ങൾ സാധ്യമല്ല  -ഡോ. മാജിദ് അൽ അൻസാരി
cancel

ദോഹ: ആഗോളതലത്തിൽ വർധിച്ചുവരുന്ന രാഷ്ട്രീയ അസ്ഥിരതയും സംഘർഷങ്ങളും പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും നയതന്ത്ര ഇടപെടലുകളും ശക്തമാക്കണമെന്ന് ഖത്തർ. മിലാനിൽ നടന്ന ‘വിഭജന കാലഘട്ടത്തിൽ ഇ.യു -ജി.സി.സി സഹകരണം' എന്ന സെഷനിൽ സംസാരിക്കവെ ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ദോഹ ഫോറം, മെഡ് ഡയലോഗ്‌സ് എന്നിവർ ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ പൊളിറ്റിക്കൽ സ്റ്റഡീസ്, സെന്റർ ഫോർ ഇന്റർനാഷണൽ പോളിസി റിസർച്ച് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സൈനിക -രാഷ്ട്രീയ സമ്മർദങ്ങളിലൂടെ ഒരിക്കലും ശാശ്വതമായ പരിഹാരങ്ങൾ സാധ്യമല്ലെന്ന് ഡോ. അൽ അൻസാരി ഓർമിപ്പിച്ചു. മധ്യസ്ഥ ശ്രമങ്ങളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് തർക്കങ്ങൾ പരിഹരിക്കേണ്ടത്.

നിലവിലുള്ള യുദ്ധങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങളെ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. ഇത് യൂറോപ്പ്, യു.എസ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. ഊർജ സുരക്ഷ, ആഗോള സമ്പദ്‌വ്യവസ്ഥ, വിതരണ ശൃംഖല എന്നിവയിൽ കനത്ത ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമായി സാധിക്കില്ല. ഇതിന് വിപുലമായ അന്താരാഷ്ട്ര ഏകോപനവും കൂട്ടായ സഹകരണവും അനിവാര്യമാണ്. നിലവിലെ പ്രതിസന്ധികൾ നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം കൂടുതൽ ശക്തമാക്കണം, വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ പരസ്പര ധാരണകളും കാഴ്ചപ്പാടുകളും പങ്കുവെക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​Middle East.Political pressure
News Summary - Solutions are not possible through military and political pressures: Dr. Majid Al-Ansari
Next Story