ഉദൈദ് സൈനിക താവളം മാറ്റില്ല –അമേരിക്ക
text_fieldsദോഹ: ഖത്തർ അൽഉദൈദിലെ സൈനിക താവളം മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് അമേരിക്ക. ഇത്തര ത്തിൽ പ്രചരിക്കുന്ന വാർത്തക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും അമേരിക്കൻ സെൻട്രൽ കമാൻറ് അറിയിച്ചു. മേഖലയിലെ സുപ്രധാനമായ സൈനിക താവളമാണിത്. നിലവിൽ സൈനിക താവളത്തിൽ പന്ത്ര ണ്ടിലധികം അടിസ്ഥാന വികസന പദ്ധതികൾ നടന്നുവരികയാണെന്ന് സെൻട്രൽ കമാൻറ് അറിയിച്ചു. അമേരിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നാണ് ഖത്തറിലേത്. ഖത്തറിൽ നിന്ന് അമേ രിക്കൻ സൈനിക താവളം സൗദിയിലെ സുൽത്താൻ എയർഫോഴ്സ് താവളത്തിലേക്ക് മാറ്റുന്ന പ്രക്രിയ ആരം ഭിച്ചുവെന്ന് ബഹ്റൈൻ പത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
ദോഹയിലെ അൽ ഉദൈദ് സൈനിക താവളത്തിന് പുറമെ തുർക്കിയിലെ അഞ്ചർലേക്ക് താവളവും അമേരിക്ക മാറ്റാൻ തീരുമാനിച്ചതായുള്ള വാർ ത്തയാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഖത്തറിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനുള്ള വാർത്തകളാണ് ഇ തെന്നാണ് കരുതപ്പെടുന്നത്. തുർക്കിയിലെ സൈനിക താവളം ഗ്രീസിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകൾ അ മേരിക്ക ആരംഭിച്ചതായാണ് വാർത്ത വന്നിരിക്കുന്നത്. ഇസ്രയേൽ ഓൺലൈൻ പോർട്ടായ ദീപ്കയെ ഉദ്ധരി ച്ചാണ് ബഹ്റൈൻ പത്രം വാർത്ത പുറത്തുവിട്ടത്. ഉപരോധ രാജ്യങ്ങളുടെ സമ്മർദങ്ങൾക്ക് അമേരിക്ക വഴ ങ്ങിയെന്ന തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭി പ്രായപ്പെട്ടു. അതിനിടെ ഖത്തറിലെ അമേരിക്കൻ സൈനികർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഖത്തർ ഒരുക്കി യിരിക്കുന്നതെന്ന് ഖത്തർ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
