സൊലസ് ഖത്തർ മെംബേഴ്സ് മീറ്റും സമ്മാനദാനവും
text_fieldsസൊലസ് ഖത്തർ സമ്മാനദാനം പി.എൻ. ബാബുരാജൻ നിർവഹിക്കുന്നു
ദോഹ: സൊലസ് ഖത്തർ മെംബേഴ്സ് മീറ്റ് സ്കിൽസ് ഡെവലപ്മെന്റ് സെൻറിൽ സംഘടിപ്പിച്ചു. കുഞ്ഞുങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ 'യു ആർ നോട്ട് അലോൺ' എന്നപേരിൽ നടത്തിയ കുട്ടികൾക്കായുള്ള ചിത്രരചന മത്സരത്തിൽ വിജയികൾക്കായുള്ള സമ്മാനദാനവും നടന്നു. 400ൽപരം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. സൊലസിന്റെ സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.
കേരളത്തിൽ ഒന്നര പതിറ്റാണ്ടായി ദീർഘകാല രോഗങ്ങൾ ബാധിച്ച കുഞ്ഞുങ്ങൾക്കായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് സൊലസ്. നിലവിൽ കേരളത്തിലെ പത്തോളം ജില്ലകളിൽ 18 വയസ്സിനുതാഴെ പ്രായമുള്ള 3600ൽപരം കുട്ടികളെ സൊലസ് പരിചരിക്കുന്നുണ്ട്.
ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. കെ.ബി.എഫ് മുൻ പ്രസിഡന്റ് ജയരാജ് ആശംസ അറിയിച്ചു.
സൊലസ് പ്രസിഡന്റ് ശ്രീകല സ്വാഗതവും വാർഷിക റിപ്പോർട്ട് ആക്ടിങ് സെക്രട്ടറി തനൂജ ഹസീബും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ മാധവിയും അവതരിപ്പിച്ചു. സൊലസിന്റെ ലോഗോ അടങ്ങിയ ബാഡ്ജിന്റെ പ്രകാശനവും സെയ്ൽസ് യൂത്ത് എന്നപേരിൽ കുട്ടികൾക്കായുള്ള വിങ്ങും തുടങ്ങി. റിയാസ് അഹമ്മദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

