ദോഹ: രാജ്യത്തെ ഉൗർജ മേഖലയിൽ വിദേശി പങ്കാളിത്തം വർധിപ്പിക്കാൻ തീരുമാനിച്ചതായി ഖത്തർ പെേട്രാ ളിയം വാർത്താകുറിപ്പിൽ അറിയിച്ചു. ഖത്തർ ഷെയർ മാർക്കറ്റിൽ ഇതിനകം രജിസ്റ്റർ ചെയ്ത ഉൗർജ മേഖലക ളിെല കമ്പനികളാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. 49 ശതമാനം ഷെയറുകൾ ഇനി മുതൽ വിദേശി കൾക്ക് സ്വന്തമാക്കാം. ഖത്തർ ഇലക്ട്രിസിറ്റി കമ്പനി, ഖത്തർ ഫ്യുയൽ കമ്പനി (വുഖൂദ്), ഗൾഫ് ഇൻറർനാ ഷനൽ സർവീസ് കമ്പനി, മിസയീസ് പെേട്രാ കെമിക്കൽ കമ്പനി തുടങ്ങിയവ ഷെയർ മാർക്കറ്റിൽ രജിസ്റ്റർ ചെയ്ത കമ്പനികളാണ്.
ഖത്തർ വ്യവസായ മേഖലയിൽ പുത്തനുണർവ് സൃഷ്ടിക്കാൻ പുതിയ തീരുമാനം ഏറെ സഹായിക്കുമെന്ന് ഖത്തർ പെേട്രാളിയം മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സഅദ് ബിൻ ശരീദ അൽക അബി അഭിപ്രായപ്പെട്ടു. വിദേശികൾക്ക് രാജ്യത്തെ വ്യവസായ മേഖലയിൽ നിക്ഷേപം ഇറക്കുന്നതിന് ലഭിച്ചി രിക്കുന്ന അസുലഭാവസരമാണിത്.
ഇത് വലിയ തോതിൽ വികസനം കൊണ്ടുവരുന്നതിന് സഹായകമാകുമെ ന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.