Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎണ്ണക്കിണറുകളുടെ...

എണ്ണക്കിണറുകളുടെ ഉൽ​പാദനം പ്രവചിക്കാൻ സോഫ്​റ്റ്​വെയർ

text_fields
bookmark_border
എണ്ണക്കിണറുകളുടെ ഉൽ​പാദനം പ്രവചിക്കാൻ സോഫ്​റ്റ്​വെയർ
cancel
camera_alt

ഹമദ്​ ബിൻ ഖലീഫ സർവകലാശാല സയൻസ്​ ആൻഡ് എൻജിനീയറിങ്​ കോളജ്​ 

ദോഹ: എണ്ണ, പ്രകൃതിവാതക മേഖലയിൽ രാജ്യത്തിന്​ മുതൽക്കൂട്ടാവുന്ന നിർണായക കണ്ടെത്തലുമായി ഹമദ്​ ബിൻ ഖലീഫ സർവകലാശാല. രാജ്യത്തിൻെറ പ്രധാന വരുമാനസ്രോതസ്സായ എണ്ണ-നിക്ഷേപ മേഖലയിൽ റിസർവോയറുകളുടെ പ്രവർത്തനവും പ്രകടനവും നിരീക്ഷിക്കുന്നതിനായി സ്വന്തം സോഫ്​റ്റ്​വെയർ വികസി​പ്പിച്ചെടുത്താണ്​ സർവകലാശാലക്ക് കീഴിലെ സയൻസ്​ ആൻഡ് എൻജിനീയറിങ്​ കോളജിലെ ഗവേഷണവിഭാഗം ശ്രദ്ധനേടിയത്​. സിമുലേഷൻ സോഫ്റ്റ്്​വെയറായ ക്യൂ.എ.എസ്.ആർ ആണ്​ വികസിപ്പിച്ചിരിക്കുന്നത്.

ഖത്തറിലെയും മേഖലയിലെയും ലോകത്തിലെയും ഏറ്റവും സങ്കീർണമായ റിസർവോയറുകളുടെയും എണ്ണ-പ്രകൃതിവാതക റിക്കവറി, പര്യവേക്ഷണം മെച്ചപ്പെടുത്തുന്നതിലും എച്ച്.ബി.കെ.യു സോഫ്റ്റ്​വെയർ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീമൻ എണ്ണ, പ്രകൃതിവാതക പാടങ്ങൾക്കായി 101 കോടി കമ്പ്യൂട്ടേഷനൽ സെൽ മോഡൽ വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിദ്യാഭ്യാസ സ്​ഥാപനമായി മാറിയിരിക്കുകയാണ് ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ സയൻസ്​ ആൻഡ് എൻജിനീയറിങ്​ കോളജ്.

സൂപ്പർ കമ്പ്യൂട്ടർ

പെട്രോളിയം എൻജിനീയർമാർക്കും ജിയോ സയൻറിസ്​റ്റുമാർക്കും തങ്ങളുടെ റിസർവോയറുകളിലെ ഹൈഡ്രോകാർബണുകളുടെ ഡൈനാമിക് സ്വഭാവം രൂപപ്പെടുത്തുന്നതിൽ ഈ കമ്പ്യൂട്ടർ സിമുലേഷൻ ഏറെ പ്രയോജനപ്പെടും. കൂടാതെ റിസർവോയറുകളുടെ ഭാവിപ്രവർത്തനങ്ങൾ പ്രവചിക്കാനും ഇതുവഴി സാധ്യമാകും. എച്ച്.ബി.കെ.യു സയൻസ്​ എൻജിനീയറിങ്​ കോളജ് വികസിപ്പിച്ച ഖത്തരി അഡ്വാൻസ്​ഡ് സിമുലേഷൻസ്​ ഫോർ റിസർവോയർ എന്ന ക്യൂ.എ.എസ്.ആർ സോഫ്റ്റ്​വെയറിന്, ഭൂമിയിലെ പെട്രോളിയത്തി​െൻറ ഒഴുക്ക് അതേപടി കൃത്യമായി പകർത്തിയെടുക്കാൻ കഴിയും.

ഈ ബില്യൻ സെൽ മാതൃകക്ക് വലിയ എണ്ണ പ്രകൃതിവാതക ശേഖരങ്ങളിലെ ഉൽപാദനം പ്രവചിക്കാനും കഴിയും. ഏകദേശം 15 വർഷത്തേക്കുള്ള 540 കിണറുകളുടെ പ്രവർത്തനവും ഉൽപാദനവും പ്രവചിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Softwareoil well production
News Summary - Software to predict oil well production
Next Story