സോഷ്യൽ മീഡിയയെ സാമൂഹിക വളർച്ചക്കായി ഉപയോഗപ്പെടുത്താം –അൻവർ ഹുസൈൻ
text_fieldsയൂത്ത്ഫോറം ഖത്തർ സംഘടിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് മീറ്റിൽ ക്യു.എഫ്.എം നെറ്റവർക്ക് സി.ഇ.ഒ അൻവർ ഹുസൈൻ സംസാരിക്കുന്നു
ദോഹ: സാമൂഹിക വളർച്ചക്കായി സോഷ്യൽ മീഡിയകളെ ഉപയോഗപ്പെടുത്തണമെന്നും സാംസ്കാരിക വൈജാത്യങ്ങളെ അംഗീകരിച്ച് മാത്രമേ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ സാധ്യമാകുകയുള്ളൂവെന്നും ക്യൂ.എഫ്. എം റേഡിയോ നെറ്റ്വർക്ക് ഡയറക്ടറും സി.ഇ.ഒ യുമായ അൻവർ ഹുസൈൻ. സമൂഹ മാധ്യമങ്ങളിലെ വർഗീയ, വംശീയ ധ്രുവീകരണങ്ങളെ സ്നേഹത്തിലൂടെയും സഹിഷ്ണുതയിലൂടെയും മറികടക്കാമെന്നും വെറുപ്പിെൻറ ഇടങ്ങളിൽനിന്നും മാറിനിൽക്കുകയാണുചിതമെന്നും അൻവർ ഹുസൈൻ പറഞ്ഞു.
യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'നാം കരുത്തരാവുക, കരുതലാവുക' കാമ്പയിെൻറ ഭാഗമായുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപക്ഷ അഭിപ്രായ പ്രകടനം നടത്താനുള്ള ഇടമാണ് സമൂഹ മാധ്യമങ്ങളെന്ന് മീറ്റിൽ സംസാരിച്ച പ്രദോഷ് കുമാർ പറഞ്ഞു. വ്യത്യസ്ത രാഷ്്ട്രീയം പറയുന്നവരാണ് സമൂഹ മാധ്യമങ്ങളിലുള്ളതെന്നും പ്രതികൂലമായതിനെ അടിച്ചമർത്താതെ സംവാദാത്മകമായും സഹിഷ്ണുതയോടെയും പ്രതിരോധിക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും പ്രമോദ് ശങ്കരൻ പറഞ്ഞു.
ജസീം ചേരാപുരം, നംഷീർ ബടേരി, ലുഖ്മാനുൽ ഹകീം, ലിേൻറാ തോമസ്, ബിലാൽ കെ.ടി, ബിജു സ്കറിയ, മുഫീദ അഹദ്, വാഹിദ സുബി എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. യൂത്ത് ഫോറം ഖത്തർ പ്രസിഡൻറ് എസ്.എസ് മുസ്തഫ പെരുമ്പാവൂർ മീറ്റിന് അധ്യക്ഷത വഹിച്ചു. അബൂബക്കർ പട്ടാമ്പി സ്വാഗതം പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന യൂത്ത് ഫോറം കാമ്പയിൻ നവംബർ 15ന് സമാപിക്കും.