ലോകകപ്പ് കൗണ്ട്ഡൗൺ ആഘോഷവുമായി സോഷ്യൽ ഫോറം
text_fieldsലോകകപ്പ് നൂറുദിന കൗണ്ട്ഡൗൺ ആഘോഷങ്ങളുടെ ഭാഗമായി സോഷ്യൽ ഫോറം പ്രവർത്തകർ ഒത്തുകൂടിയപ്പോൾ
ദോഹ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന്റെ കിക്കോഫിന് 100 ദിനങ്ങൾ മാത്രം ബാക്കിനിൽക്കേ ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം '100 ഡെയ്സ് ടു ഗോ' ആഘോഷ പരിപാടികളിൽ പങ്കാളികളായി. കോർണിഷിൽ സ്ഥാപിച്ച കൗണ്ട് ഡൗൺ ക്ലോക്കിന് സമീപം 300ലധികം സോഷ്യൽ ഫോറം പ്രവർത്തകർ ഒത്തുകൂടുകയും വലിയ ബോർഡുകൾ പ്രദർശിപ്പിച്ച് പരമ്പരാഗത സംഗീതങ്ങളുടെ അകമ്പടിയോടെ ലോകകപ്പിനെ വരവേൽക്കുകയും ചെയ്തു. വെകീട്ട് 4:30 മുതൽ തുടങ്ങിയ ആഘോഷ പരിപാടികൾ 6:30 വരെ തുടർന്നു. സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ, സെക്രട്ടറി ഉസ്മാൻ മുഹമ്മദ്, കേരള സംസ്ഥാന പ്രസിഡന്റ് സഫർ അഹ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

