സോഷ്യൽ ഫോറം മാമൂറ ബ്ലോക്ക് ഭാരവാഹികൾ
text_fieldsസോഷ്യൽ ഫോറം മാമുറ േബ്ലാക്ക് ഭാരവാഹികൾ: കെ. മുഹമ്മദലി. (പ്രസി.), ഷംസുദ്ദീൻ കുലുക്കല്ലൂർ (സെക്ര.)
ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം മാമൂറ ബ്ലോക്കിന് പുതിയ ഭാരവാഹികളായി. കഴിഞ്ഞദിവസം ചേർന്ന ജനറൽ ബോഡി സോഷ്യൽ ഫോറം സംസ്ഥാന പ്രസിഡൻറ് കെ.സി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഉസാമ അഹമ്മദ് അധ്യക്ഷത വഹിച്ചു.
എ.എം. അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് െതരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസറായ നാസർ പത്തനംതിട്ട നേതൃത്വം നൽകി. കെ. മുഹമ്മദലി (പ്രസി.), ഡോ. അനസ് യൂസുഫ് (വൈസ് പ്രസി.), ഷംസുദ്ദീൻ കുലുക്കല്ലൂർ (സെക്ര.), ഉസാമ അഹമ്മദ്, സിദ്ദീഖ് കുന്നത്ത് (ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും സൈഫുദ്ദീൻ, അതീഖുറഹ്മാൻ, അലി അക്ബർ, ഫിറോസ് പന്തളം, റിജാസ് അബ്ദുറഹ്മാൻ, എ.കെ. ശിഹാബ് എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. കെ. മുഹമ്മദലി സ്വാഗതവും സിദ്ദീഖ് കുന്നത്ത് നന്ദിയും പറഞ്ഞു.

