സോഷ്യൽ ഫോറം ഇഫ്താർ സംഗമം
text_fieldsസോഷ്യൽ ഫോറം മാമൂറ ബ്ലോക്ക് കമ്മിറ്റി ഇഫ്താർ സംഗമം സംസ്ഥാന സമിതി അംഗം ഇ.കെ. നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം മാമൂറ ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും പുതിയ പ്രവർത്തകർക്കുള്ള അംഗത്വവിതരണവും നടത്തി. മൻസൂറയിൽ നടന്ന പരിപാടി സോഷ്യൽ ഫോറം സംസ്ഥാന സമിതി അംഗം ഇ.കെ. നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മെംബർഷിപ് വിതരണം സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഉസാമ അഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷഹീർ, സംസ്ഥാന സെക്രട്ടറി ഉസ്മാൻ ആലുവ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഡോ. അനസ് യൂസഫ് തുടങ്ങിയവർ നിർവഹിച്ചു. ഖത്തർ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംസ്ഥാന പ്രസിഡന്‍റ് അഷ്‌റഫ് തിക്കോടി, സംസ്ഥാന സമിതി അംഗങ്ങളായ ഉബൈദ്, അബ്ദുറഹ്മാൻ, സോഷ്യൽ ഫോറം മാമൂറ ബ്ലോക്ക് സെക്രട്ടറി ജാഫർ വാവന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. ഷംസുദ്ദീൻ കുലുക്കല്ലൂർ സ്വാഗതവും സിദ്ദീഖ് കുന്നത്ത് നന്ദിയും പറഞ്ഞു.