Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യുനെസ്​റ്റി​െൻറ...

ക്യുനെസ്​റ്റി​െൻറ നേതൃത്വത്തില്‍ ‘സ്നേഹസ്പര്‍ശം’ നാളെ

text_fields
bookmark_border
ക്യുനെസ്​റ്റി​െൻറ നേതൃത്വത്തില്‍ ‘സ്നേഹസ്പര്‍ശം’ നാളെ
cancel

ദോഹ: ക്യുനെസ്​റ്റി​​െൻറ നേതൃത്വത്തില്‍ നാളെ ഉച്ചക്ക് പന്ത്രണ്ടര മുതല്‍ എം ഇ എസ് കെ ജി ഹാളില്‍ സ്നേഹസ്പര്‍ശം പരിപാടി നടക്കും.  സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.  സാമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ കൗണ്‍സലറുമായ ഡോ. രജിത് കുമാര്‍ പരിപാടിയില്‍ പങ്കെടുക്കും. ക്യുനെസ്​റ്റി​​െൻറ  ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്നേഹസ്പര്‍ശം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി നിലവില്‍ ആയിരത്തി അഞ്ഞൂറിലേറെ പേര്‍ പരിപാടിക്ക് റജിസ്റ്റര്‍ ചെയ്ത്​ കഴിഞ്ഞതായും സംഘാടകർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് കൊയിലാണ്ടിയുടെ ഖത്തര്‍ ചാപ്റ്ററാണ് ക്യുനെസ്റ്റ്.

നെസ്​റ്റ്​ ഇന്റര്‍നാഷണല്‍ അക്കാദമി ആൻറ്​ റിസര്‍ച്ച് സ​െൻററെന്ന പേരില്‍ തുടങ്ങാനിരിക്കുന്ന പുതിയ സംരംഭവുമായി ബന്ധപ്പെട്ടാണ് ഡോ. രജിത് കുമാര്‍ ഖത്തറിലെ സ്നേഹസ്പര്‍ശം പരിപാടിക്കെത്തിയത്. കൊയിലാണ്ടി ഇന്ത്യയ്ക്ക് മര്‍പ്പിക്കുന്ന മികച്ച സംരംഭമായിരിക്കും 25 കോടി രൂപ മുതല്‍ മുടക്കുള്ള നെസ്​റ്റ്​ ഇൻറര്‍നാഷണല്‍ അക്കാദമി ആൻറ്​ റിസര്‍ച്ച് സെന്ററെന്ന് സംഘാടകര്‍ പറഞ്ഞു. നാലേക്കര്‍ സ്ഥലത്ത് പ്രവര്‍ത്തനം ഉദ്ദേശിക്കുന്ന അക്കാദമി വിവിധ കേന്ദ്രങ്ങളില്‍ സാറ്റലൈറ്റ് സ​െൻററുകള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയിട്ടിട്ടുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. രജിത് കുമാറിനോടൊപ്പം കെ.പി അഷറഫ്, എം.ടി ഹമീദ്, വി.പി ബഷീര്‍, എന്‍ എ അസീസ്, എം.വി മുസ്തഫ, ടി.കെ മുസ്തഫ, ഫൈസല്‍ മൂസ, എ സിറാജ് എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sneham
News Summary - sneham
Next Story