‘ഇലക്േട്രാണിക് പുകവലി’ രീതി വർധിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയെന്ന് വിദഗ്ധർ
text_fieldsദോഹ: രാജ്യത്ത് ഇലക്ട്രാണിക് പുകവലി രീതി വർധിക്കുന്നതായി വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി ഉയർന്നു. യുവാക്കളിൽ ഈ രീതി ക്രമാധീതമായി വർധിക്കുന്നതായാണ് അറിയുന്നത്. കാര്യമായ പാർശ്വ ഫലങ്ങളില്ലാത്തതാണ് ഈ പുകവലി രീതിയെന്നാണ് പ്രചരിക്കപ്പെടുന്നത്. എന്നാൽ തികച്ചും കുറ്റമറ്റതോ പാറശ്വ ഫലങ്ങളില്ലാത്തതോ ആണ് ഇതെന്ന വാദം ശരിയല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഇത്തരം സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതോ വിൽപ്പന നടത്തുന്നതോ കുറ്റകരമാണ്. തടവിനും പിഴക്കും കാരണമാകുന്ന കുറ്റകൃത്യമാണിത്. ഇത് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഈ പുതിയ പുകവലി രീതി പ്രചരിക്കപ്പെടുന്നത്. ശക്തമായ നിരീക്ഷണവും നടപടിയും ഈ വിഷയത്തിൽ ഉണ്ടാകണമെന്ന ആവശ്യമാണ് പൊതുവെ ഉയർന്ന് വന്നിരിക്കുന്നത്. ഗുരുതരമായ പാർശ്വ ഫലങ്ങൾക്ക് കാരണമാകുന്നതാണ് ഈ പുകവലി രീതിയെന്ന ആൻറി സ്മോക്കിംഗ് ക്ലിനിക്ക് ഡയറക്ടർ അഹ്മദ് അൽമുല്ല അഭിപ്രായപ്പെട്ടു. ഇത് വലിക്കുന്നവർക്ക് മാത്രമല്ല സമീപത്തുള്ളവർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാകാൻ കാരണമാകുന്നതാണിത്. സാധാരണ പുകവലിയേക്കാൾ അപകരമാണിതെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അദ്ദേഹം അറിയിച്ചു. ഇലക്ട്രാണിക് പുകവലിക്കുന്ന ഒരാൾ ദിനേനെ ഇരുപത് തവണയെങ്കിലും ഇത് ഉപയോഗിക്കുന്നു. സാധാരണ പുകവലിക്കുന്ന ഒരാൾ മൂന്നോ നാലോ തവണയാണ് ഒരു ദിവസം വലിക്കുന്നത്. ഉപയോഗത്തിലെ എണ്ണക്കൂടുതലും രോഗ കാരണമാകാമെന്ന് അഹ്മദ് അൽമുല്ല അഭപ്രായപ്പെട്ടു. ഹൃദയ സംബന്ധമായ രോഗങ്ങളുടെ പ്രധാന കാരണങ്ങളിലെന്ന് പുകവലിയാണെന്ന കാര്യം ഓർമിക്കണമെന്ന് ഡോ. മുല്ല അഭ്യർത്ഥിച്ചു. അതിന് പുറമെയാണ് അർബുദ രോഗത്തിെൻറ പ്രധാന കാരണക്കാരൻ പുകവലിയാണെന്ന കാര്യം. അത് കൊണ്ട് തന്നെ ശക്തമായ ബോധവൽക്കരണവും മനക്കരുത്തും ഇക്കാര്യത്തിൽ അനിവാര്യമാണ്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ നടത്തുന്ന പുകവലി വിരുദ്ധ കേന്ദ്രം പുകവലി ഉപക്ഷേിക്കാൻ തയ്യാറാകുന്നവരെ എല്ലാ തരത്തിലും സഹായിക്കാൻ
സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. ഇലക്ട്രോണിക് പുകവലി സംവിധാനം രാജ്യത്ത് പ്രകടമായി തന്നെ കണ്ട് തുടങ്ങിയതായി യുസുഫ് അൽമാജിദ് അഭിപ്രായപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇതിന് പ്രചാരവും ലഭിച്ച് വരുന്നു. ഇത് തടയാനുള്ള സംവിധാനം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
