എസ്.എം.സി.എ ഖത്തർ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsദേശീയ കായികദിനത്തോടനുബന്ധിച്ച് എസ്.എം.സി.എ ഖത്തർ സംഘടിപ്പിച്ച കായിക
മത്സരത്തിൽ പങ്കെടുത്തവർ
ദോഹ: 25 വർഷമായി ഖത്തറിലെ സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന എസ്.എം.സി.എ ഖത്തർ ദേശീയ കായികദിനത്തോടനുബന്ധിച്ച് വിപുലമായ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ ഹാമിൽട്ടൺ സ്പോർട്സ് ഗ്രൗണ്ടിലും 11ന് യൂനിവേഴ്സിറ്റി ഓഫ് ദോഹ ഗ്രൗണ്ടിലുമായി നടന്ന പരിപാടികളിൽ വ്യക്തിഗത, ടീം ഇനങ്ങളിലായി 2200 അംഗങ്ങൾ പങ്കെടുത്തു.
ഇന്ത്യൻ അപെക്സ് ബോഡിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വിശിഷ്ടാതിഥികളായ മേളയിൽ എസ്.എം.സി.എ പ്രസിഡന്റ് ജോയ് ആന്റണി, ജനറൽ സെക്രട്ടറി ആജോ ആന്റണി എന്നിവർ നേതൃത്വം നൽകി. ഫുട്ബാൾ, ബാഡ്മിന്റൺ, വടംവലി, പെനാൽറ്റി ഷൂട്ട്ഔട്ട് ഉൾപ്പെടെ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. എക്സിക്യൂട്ടിവ് ഭാരവാഹികൾ ഉൾപ്പെട്ട സ്പോർട്സ് കമ്മിറ്റി നേതൃത്വം നൽകി.
പങ്കാളിത്തം കൊണ്ട് ഈ വർഷം മലയാളികൾക്കായി ഖത്തറിൽ സംഘടിക്കപ്പെട്ട വലിയൊരു കായിക മാമാങ്കമായി ഇത് മാറി.

