എസ്.എം.സി.എ രക്തദാന ക്യാമ്പ്
text_fieldsസീറോമലബാർ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച
രക്തദാന ക്യാമ്പിൽനിന്ന്
ദോഹ: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ ഹമദ് ബ്ലഡ് ഡോണർ യൂനിറ്റുമായി സഹകരിച്ച് രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു. വെള്ളിയാഴ്ച അബുഹമൂറിലെ ഐ.ഡി.സി.സി കോമ്പൗണ്ടിൽ ബിൽഡിങ് നാലിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറു വരെനടന്ന കാമ്പയിനിൽ 200 ലേറെ ആളുകൾ പങ്കെടുത്തു. എസ്.എം.സി.എ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള വളന്റിയർ ടീം കാമ്പയിന് നേതൃത്വം നല്കി.എസ്.എം.സി.എ നേതൃത്വത്തിൽ ഈവർഷത്തെ രണ്ടാമത് രക്തദാന കാമ്പയിനാണ് നടന്നത്. കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ മാസത്തിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

