Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡൈ​വി​ങ്,...

ഡൈ​വി​ങ്, പാ​ര​ച്യൂ​ട്ട്  ജം​പി​ങ്​ ബി​രു​ദ​ധാ​രി​ക​ളെ  പ്ര​ധാ​ന​മ​ന്ത്രി ആ​ദ​രി​ച്ചു

text_fields
bookmark_border
ഡൈ​വി​ങ്, പാ​ര​ച്യൂ​ട്ട്  ജം​പി​ങ്​ ബി​രു​ദ​ധാ​രി​ക​ളെ  പ്ര​ധാ​ന​മ​ന്ത്രി ആ​ദ​രി​ച്ചു
cancel
camera_alt?????????? ??????? ????????????????????? ?????????? ?????????? ???????? ???????????????

ദോ​ഹ: പൊ​ലീ​സ്​ കോ​ള​ജി​ന് കീ​ഴി​ലെ ആ​ദ്യ ഡൈ​വി​ങ്,  പാ​ര​ച്യൂ​ട്ട് കോ​ഴ്്സ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള ബി​രു​ദ​ദാന  ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ്  അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി  സം​ബ​ന്ധി​ച്ചു. സീ​ലൈ​ൻ ബീ​ച്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 105 വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​ഴ്സ്​  പൂ​ർ​ത്തീ​ക​രി​ച്ച് ബി​രു​ദ​ദാ​ന ച​ട​ങ്ങി​നെ​ത്തി​യ​ത്. ജൂ​ലൈ മു​ത​ൽ  സെ​പ്​​റ്റം​ബ​ർ വ​രെ​യാ​യി​രു​ന്നു കോ​ഴ്സ്​ കാ​ല​യ​ള​വ്. 

ച​ട​ങ്ങി​ൽ 5000 അ​ടി മു​ക​ളി​ൽ നി​ന്നു​ള്ള പാ​ര​ച്യൂ​ട്ട്  ബി​രു​ദ​ധാ​രി​ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റി.  അ​ന്താ​രാ​ഷ്​​ട്ര, ഖ​ത്ത​ർ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്​​ക്യൂ ഗ്രൂ​പ്പി​ലെ  പാ​ര​ട്രൂ​പ്പ​ർ​മാ​രും അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.  പൊ​ലീ​സ്​ കോ​ള​ജിെ​ൻ​റ​യും ല​ഖ്​​വി​യ​യു​ടെ​യും  പ​താ​ക​യോ​ടൊ​പ്പം അ​മീ​റിെ​ൻ​റ ത​മീം അ​ൽ മ​ജ്ദ് ചി​ത്രം  ആ​ലേ​ഖ​നം ചെ​യ്ത പ​താ​ക കൂ​ടി ചേ​ർ​ത്തു​കെ​ട്ടി​യ  പാ​രാ​ട്രൂ​പ്പ​ർ​മാ​രു​ടെ പ്ര​ത്യേ​ക അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും  ച​ട​ങ്ങി​നെ​ത്തി​യ​വ​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.  ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള ബാ​ഡ്ജ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ബ്​ ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി വി​ത​ര​ണം  ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന  ഉ​ദ്യോ​ഗ​സ്​​ഥ​രും പൊ​ലീ​സ്​ കോ​ള​ജ് ഉ​ന്ന​താ​ധി​കാ​ര  സ​മി​തി​യി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളും ര​ക്ഷി​താ​ക്ക​ളും ച​ട​ങ്ങി​ൽ  സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsskydiving with parachute
News Summary - skydiving with parachute-qatar-gulf news
Next Story