സ്കിയ റമദാൻ ക്വിസ് വിജയികൾക്ക് സമ്മാന വിതരണം
text_fieldsസ്കിയ റമദാൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
ദോഹ: ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തെക്കൻ കേരള കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ) സംഘടിപ്പിച്ച റമദാൻ ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ആഴ്ചയിൽ മൂന്ന് മത്സരങ്ങൾ എന്ന രീതിയിൽ, ഖുർആൻ സൂക്തങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ തയാറാക്കിയിരുന്നത്. നാട്ടിൽനിന്നും വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുമായി 250ലധികം മത്സരാർത്ഥികൾ റമദാൻ ക്വിസിൽ പങ്കെടുത്തു. ചടങ്ങിൽ സ്കിയ പ്രസിഡന്റ് ബിലാൽ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. ക്വിസ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർ മൻസൂർ ഹൈദർ, അസിസ്റ്റന്റ് കൺവീനർ ഹാഷിം എന്നിവർ വിശദീകരിച്ചു. സ്കിയ ജോയന്റ് സെക്രട്ടറി ഫാറൂഖ് സമദ്, ട്രഷറർ ഷാനവാസ് ഖാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സൈദ് മുഹമ്മദ് പത്തനാപുരം, സെക്രട്ടറി നിസാം, നാസർ അടൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

