സ്കിയ ഖത്തർ യൂത്ത് ലീഡർഷിപ് പ്രോഗ്രാം സമാപിച്ചു
text_fieldsസ്കിയ ഖത്തർ സംഘടിപ്പിച്ച യൂത്ത് ലീഡർഷിപ് പ്രോഗ്രാമിന്റെ സമാപന ചടങ്ങിൽ പങ്കെടുത്തവർ
ദോഹ: ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ നേതൃത്വപരമായ കഴിവുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കിയ ഖത്തർ രണ്ടുമാസക്കാലമായി നടത്തിവന്നിരുന്ന യൂത്ത് ലീഡർഷിപ് പ്രോഗ്രാം സമാപിച്ചു. എൻജിനീയേഴ്സ് ഫോറം ടോസ്റ്റ്മാസ്റ്റർ ക്ലബിന്റെ സഹകരണത്തോടെ നടത്തിയ പ്രോഗ്രാം പ്രസിഡന്റ് അബ്ദുൽ ജലീലിന്റെ അധ്യക്ഷതയിൽ ഐ.ബി.പി.എസ് ഖത്തർ പ്രസിഡന്റ് താഹാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ആദ്യമായി എവറസ്റ്റിൽ കയറിയ ഖത്തറിൽ നിന്നുള്ള ആദ്യ മലയാളി വനിത സഫ്രീന ലത്തീഫ് മുഖ്യാതിഥിയായ പരിപാടിയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവെലൻഡ് ഫോറം വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജ്മെന്റ് കമ്മിറ്റി അംഗം അസീം എം.ടി., ഡി.ടി.എം മുൻ ജില്ല ഡയറക്ടർ തയലാൻ കെ. എന്നിവർ സംസാരിച്ചു.
യൂത്ത് ലീഡർഷിപ് പ്രോഗ്രാം കോഓഡിനേറ്റർ ഹാരിസ് ബാബു, രഞ്ജിത്ത് സുകുമാരൻ, അനു രേഷ്മ, ദീപ നായർ, ഷഹരിയസ്, റിജാസ് എന്നിവർക്കുള്ള മെമേന്റാകളും, ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പ്രോഗ്രാം വൈസ് പ്രസിഡന്റ് എ. ഫാറൂഖ് ഹുസൈൻ സ്വാഗതവും സെക്രട്ടറി ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് സഹീർ അബ്ദുൽ കരീം, ജനറൽ സെക്രട്ടറി നാസറുദ്ദീൻ, സെക്രട്ടറി അബ്ദുൽ കരീം ലബ്ബ, നാസർ അടൂർ, വനിതാ വിങ് കൺവീനർ റുബീന സാലി, അജീന അസീം, ഷാഹിന ഷംനാദ്, ഫൗസിയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

