സ്കിയ ഇഫ്താർ ബഹുജന മീറ്റ്
text_fieldsസൗത്ത് കേരള എക്സ്പാട്സ് അസോസിയേഷൻ (സ്കിയ) ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ തെക്കൻ ജില്ലകളിൽ നിന്നുള്ള ഖത്തറിലെ പ്രവാസികളുടെ സാമൂഹ്യ കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാട്സ് അസോസിയേഷൻ (സ്കിയ) ഇഫ്താർ സംഗമം ബർവ വില്ലേജിൽ സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംഗമത്തിൽ പ്രസിഡന്റ് ബിലാൽ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. അസ്ലം ഈരാറ്റുപേട്ട റമദാൻ സന്ദേശം നൽകി. പ്രോഗ്രാം കൺവീനർ നൗഷാദ് ഷംസുദ്ധീൻ നന്ദി പറഞ്ഞു.
റമളാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടിലെ നിരവധി റമദാൻ കിറ്റുകളും ഖത്തറിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകളും വിതരണം ചെയ്തു. സിദ്ധീഖ് സൈനുദ്ധീൻ, അബ്ദുൽ കരീം ലബ്ബ, സബാ സെയിൻ, ഫാറൂഖ് ഹുസൈൻ, എം.ടി. അസീം എന്നിവർ നേതൃത്വം നൽകി. നാല് പതിറ്റാണ്ടായി സാമൂഹ്യ സേവന മേഖലയിൽ ശക്തമായി പ്രവ൪ത്തിക്കുന്ന സ്കിയ ബൃഹത്തായ ക്ഷേമപദ്ധതികളും നടത്തിവരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപമായി നിർദ്ധനരായ രോഗികൾക്കും കൂട്ടിരിപ്പുകാ൪ക്കും സൗജന്യ താമസസൗകര്യം, ഭക്ഷണം, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ നൽകി അഭയകേന്ദ്രം സ്കിയ ഖത്തറിന്റെ പങ്കാളിത്തത്തോടെ നടന്നു വരുന്ന സ്ഥാപനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

