സ്കിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസ്കിയ ഹമദ് മെഡിക്കൽ ബ്ലഡ് ഡൊണേഷൻ സെൻററിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ
പങ്കെടുത്തവർ
ദോഹ: ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാളി പ്രവാസി കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ ഹമദ് മെഡിക്കൽ ബ്ലഡ് ഡൊണേഷൻ സെൻററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് ഇൻഷുറൻസ്, നോർക്ക കാർഡ് എന്നിവയുടെ ഹെൽപ് ഡെസ്കും ഇതോടൊപ്പം ഉണ്ടായിരുന്നു. മികച്ച ക്യാമ്പ് സംഘടിപ്പിച്ചതിനുള്ള അപ്രീസിയേഷൻ സർട്ടിഫിക്കറ്റും ഇതോടൊപ്പം നടന്ന ചടങ്ങിൽ ഹമദ് മെഡിക്കൽ കോർപറേഷൻ സ്കിയക്ക് കൈമാറി.ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, മാനേജ്മെന്റ് കമ്മിറ്റി അംഗം മിനി സിബി, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, കൾച്ചറൽ ഫോറം പ്രസിഡന്റ് ചന്ദ്രമോഹൻ, ഇൻകാസ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐ.സി.ബി.എഫ് മുൻ മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ സന്നിഹിതരായിരുന്നു.സ്കിയ വൈസ് പ്രസിഡന്റ് സഹീർ അബ്ദുൽ കരീം, ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുൽ അസീം, കൺവീനർ സബ സെയ്ൻ, കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, അബ്ദുൽ കരീം, നിസാം നജീം, സെയ്ദ് റാവുത്തർ, സുധീർ, ആസിഫ്, മൻസൂർ, ഷാജഹാൻ അലിക്കുട്ടി, റിയാസ് മാഹിൻ, നാസർ അടൂർ, ഷാജഹാൻ കുട്ടിക്കട, ഹുസൈൻ, റിയാസ് അഹമ്മദ്, നൗഷാദ്, അസുവർ അൻസാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

