സ്കിയ രക്തദാന ക്യാമ്പ്
text_fieldsസ്കിയ രക്തദാന ക്യാമ്പിന്റെ സംഘാടകരും വളന്റിയർമാരും
ദോഹ: സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ) ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച എട്ടാമത് രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ 250ഓളം പേർ പങ്കെടുത്തു. ഐ.സി.ബി.എഫ്. പ്രസിഡൻറ് ഷാനവാസ് ബാവ ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുൽ റഊഫ് കൊണ്ടോട്ടി ആശംസകൾ നേർന്നു. ജോബ് ഗൈഡൻസിനായി ഹെൽപ് ഡെസ്കും ഐ.സി.ബി.എഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സംവിധാനവും ഒരുക്കി. രക്തദാനം ചെയ്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വിതരണം ചെയ്തു. മികച്ച രീതിയിൽ ക്യാമ്പ് സംഘടിപ്പിച്ചതിനുള്ള ഹമദ് മെഡിക്കൽ കോർപറേഷന്റെ പ്രശംസാപത്രം സ്കിയ ഭാരവാഹികൾ ഏറ്റുവാങ്ങി.

