വിജ്ഞാനത്തിെൻറ കലാശപ്പോരിൽ ആറുപേർ വിജയികൾ
text_fieldsഗ്രാൻഡ് ഫിനാലേയിൽ മത്സരിച്ച വിദ്യാർഥികൾ സംഘാടകർക്കും പരിപാടിയുടെ സ്പോൺസർമാർക്കുമൊപ്പം
ദോഹ: അറിവിെൻറ ലോകത്ത് അവർ ചെറുപ്പമല്ലായിരുന്നു, സകലമേഖലകളെയും സ്പർശിച്ച് കടന്നുവന്ന ചോദ്യങ്ങളെ അവർ വിജ്ഞാനത്തിെൻറ പരിചയാൽ നേരിട്ടു. ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിെൻറ ചടുലചോദ്യങ്ങൾക്കും ബുദ്ധിതന്ത്രങ്ങൾക്കും അവർ മറുപ്രതിരോധം തീർത്തു. ഒടുവിൽ ആറുപേർക്ക് അന്തിമവിജയം. ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് 'ഗൾഫ്മാധ്യമം' നടത്തിയ ക്യു ക്വിസ് തത്സമയ ഓൺലൈൻ ക്വിസ് മത്സരത്തിെൻറ ഗ്രാൻഡ് ഫിനാലേയാണ് അറിവിെൻറ ഉത്സവവും പടക്കളവുമായത്. ദോഹയിലെ വിവിധ സ്കൂളുകളിലെ 12 വിദ്യാർഥികളാണ് രണ്ടുവിഭാഗങ്ങളിലായി ഗ്രാൻഡ് ഫിനാലേയിൽ മത്സരിച്ചത്. ഏഴ് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ളവർ 'BRILLIANT BUTTERFLY' വിഭാഗത്തിലും പത്ത് മുതൽ 12 വരെ ക്ലാസുകളിലുള്ളവർ 'JUNIOR GENIUS' വിഭാഗത്തിലും മത്സരിച്ചു.
ആദ്യവിഭാഗത്തിൽ ഒനൈസ റാഷിദ് (എം.ഇ.എസ്), മുഹമ്മദ് അബ്ദുൽ മുഖീദ് (എം.ഇ.എസ്), റൗനക് തൻവീർ (ഭവൻസ് പബ്ലിക് സ്കൂൾ), മിൻഹ മനാഫ് (എം.ഇ.എസ്), സൗരിക് മിത്ര (രാജഗിരി പബ്ലിക് സ്കൂൾ), തഹാനിയ (എം.ഇ.എസ്) എന്നിവരാണ് ഗ്രാൻഡ് ഫിനാലേയിൽ മത്സരിച്ചത്.
രണ്ടാം വിഭാഗത്തിൽ ഐമൻ മുഹമ്മദ് (എം.ഇ.എസ്), നീൽ അൽഡ്രിൻ (നോബിൾ ഇൻറർനാഷനൽ സ്കൂൾ), ആയിഷ റാഷിദ് (എം.ഇ.എസ്), അഫീഫ ദറീൻ (ഭവൻസ്), അമർ ഹംദാൻ (രാജഗിരി പബ്ലിക് സ്കൂൾ), ബെനിറ്റോ വർഗീസ് ബിജു (എം.ഇ.എസ്) എന്നിവരാണ് ൈഫനലിൽ കൊമ്പുകോർത്തത്. മത്സരം facebook.com/madhyamam എന്ന മാധ്യമത്തിെൻറ കോർപറേറ്റ് പേജ് വഴി തത്സമയം സംേപ്രഷണം ചെയ്തിരുന്നു. അഞ്ഞൂറിലധികം വിദ്യാർഥികളാണ് ക്യു ക്വിസിനായി ആകെ രജിസ്റ്റർ ചെയ്തിരുന്നത്. ഇവർക്കായി നേരത്തേ ആദ്യഘട്ട മത്സരം നടത്തിയിരുന്നു. ഇവരിൽ നിന്ന് പ്രത്യേക ആപ്പിലൂടെ നൽകുന്ന ചോദ്യങ്ങൾക്ക് കൃത്യസമയത്ത് ഉത്തരം നൽകിയ 50 വീതം വിദ്യാർഥികളെ ഇരുവിഭാഗങ്ങളിലുമായി ആദ്യം തിരഞ്ഞെടുത്തു. ഇവരിൽ നിന്ന് വീണ്ടും 16 വീതം വിദ്യാർഥികളെ സമാനപ്രക്രിയയിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു. ഇവർക്കായി നടത്തിയ തത്സമയ ഓൺലൈൻ മത്സരത്തിൽ നിന്നാണ് ഇരുവിഭാഗങ്ങളിലുമായി ആറ് വീതം വിദ്യാർഥികളെ ഗ്രാൻഡ് ഫിനാലേയിലേക്ക് തിരഞ്ഞെടുത്തത്.
റോയൽ ബ്രാൻഡ് ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ. അലീവിയ മെഡിക്കൽ സെൻറർ, വെൽകെയർ ഫാർമസി, ബി.എസ്.എ, ബഹ്സാദ് ഗ്രൂപ്, ഫ്രണ്ട്സ് കാർഗോ, ഇൻറർടെക്, ജംബോ ഇലക്ട്രോണിക്സ്, ഡൊമാസ്കോ, തൊജ്ജാർ, പാണ്ട ഹൈപ്പർ മാർക്കറ്റ്, അഹ്മദ് താമിർ ട്രേഡിങ് കമ്പനി, മീഡിയവൺ എന്നിവരായിരുന്നു സഹ പ്രായോജകർ.
ഗൾഫ്മാധ്യമം ക്യു ക്വിസ് ഗ്രാൻഡ് ഫിനാലേ വിജയികൾ
ബ്രില്യൻറ് ബട്ടർൈഫ്ലസ് വിഭാഗത്തിൽ റൗനക് തൻവീർ (ഭവൻസ് പബ്ലിക് സ്കൂൾ) ഒന്നാം സ്ഥാനം നേടി. സൗരിക് മിത്ര (രാജഗിരി പബ്ലിക് സ്കൂൾ) രണ്ടാം സ്ഥാനം നേടി. മുഹമ്മദ് അബ്ദുൽ മുഖീദ് (എം.ഇ.എസ്) മൂന്നാംസ്ഥാനത്തെത്തി. ജൂനിയർ ജീനിയസ് വിഭാഗത്തിൽ ഐമൻ മുഹമ്മദ് (എം.ഇ.എസ്) ഒന്നാംസ്ഥാനം നേടി. നീൽ അൽഡ്രിൻ (നോബിൾ ഇൻറർനാഷനൽ സ്കൂൾ) രണ്ടാംസ്ഥാനവും അമർ ഹംദാൻ (രാജഗിരി പബ്ലിക് സ്കൂൾ) മൂന്നാംസ്ഥാനവും നേടി. മത്സരം ഏറെ കടുപ്പവും ആസ്വാദ്യകരവുമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഇരുവിഭാഗങ്ങളിലെയും ഒന്നാം സ്ഥാനക്കാർക്ക് 55 ഇഞ്ച് ടി.വിയാണ് സമ്മാനമായി നൽകിയത്. രണ്ടാം സ്ഥാനക്കാർക്ക് സൈക്കിളായിരുന്നു സമ്മാനം. മൂന്നാംസ്ഥാനക്കാർക്ക് ടാബും നൽകി. ഫൈനലിൽ എത്തിയ എല്ലാവർക്കും ഗൾഫ്മാധ്യമം മെമേൻറായും സാക്ഷ്യപത്രവും നൽകി.
സമാപന ചടങ്ങിൽ ഗൾഫ്മാധ്യമം-മീഡിയാവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, വൈസ്ചെയർമാൻ നാസർ ആലുവ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ആക്ടിങ് പ്രസിഡൻറ് റഷീദ് അഹ്മദ്, പാണ്ട ൈഹപ്പർ മാർക്കറ്റ് ജനറൽ മാനേജർ മൻസൂർ അലി, അലീവിയ മെഡിക്കൽ സെൻറർ എച്ച്.ആർ. മാനേജർ ബ്ലസൻ വർഗീസ്, ഓർഗനൈസിങ് കമ്മിറ്റി ടെക്നിക്കൽ ഹെഡ് സലിം, കോഓഡിനേറ്റർമാരായ അബ്ദുൽ ഗഫൂർ എ.ആർ, അഹ്മദ് ഷാഫി, ഗൾഫ്മാധ്യമം മാർക്കറ്റിങ് ആൻഡ് അഡ്മിൻ മാനേജർ ആർ.വി. റഫീക്ക്, ബ്യൂറോ ചീഫ് ഒ. മുസ്തഫ എന്നിവർ സമ്മാനങ്ങൾ നൽകി. അക്കൗണ്ട്സ് വിഭാഗം െഹഡ് അമീർ അലി, നബീൽ മാരാത്ത്, ഷഹീർ രാജ എന്നിവർ നേതൃത്വം നൽകി.
വിജ്ഞാനത്തിെൻറ ഈ തത്സമയ പോരാട്ടം ഇതാദ്യം
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ഗൾഫ് മാധ്യമം നടത്തിയ അറിവിെൻറ യുദ്ധമായിരുന്നു ക്യു ക്വിസ്. ഇത്തരമൊരു മത്സരം ഇതാദ്യമായാണ് നടക്കുന്നത്. മാധ്യമത്തിെൻറ കോർപറേറ്റ് ഫേസ്ബുക്ക് പേജിലൂടെ തത്സമയം നിരവധിപേരാണ് മത്സരം കണ്ടത്. തിരുവനന്തപുരത്തുനിന്നാണ് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ഗ്രാൻഡ്ഫിനാലെ നയിച്ചത്. പ്രധാന സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിച്ചത് 'മാധ്യമ'ത്തിെൻറ കോഴിക്കോട്ടെ ആസ്ഥാനത്തായിരുന്നു. മത്സരാർഥികൾ പങ്കെടുത്തതാകട്ടെ ഖത്തറിലിരുന്നും. ഒരു ചുവടുപോലും പിഴക്കാതെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ മത്സരം ഏറെ മികച്ചതായിരുന്നുവെന്ന് വിവിധ സ്കൂൾ അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. ദോഹയിലെ പരിപാടികളുടെ അവതാരക സുജ ദാസ് ആയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.