Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ആ​റു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ആ​റു​പേ​ർ പി​ടി​യി​ൽ
cancel

ദോഹ: രാജ്യത്ത്​ ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ചതിന് ആറുപേരെ കൂടി അറസ്​റ്റ് ചെയ്തു. പൊതുജനാരോഗ്യ വകുപ്പ് അധികാരികൾ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചവരെയാണ് സുരക്ഷ വകുപ്പ് അറസ്​റ്റ് ചെയ്തത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിെൻറയും കോവിഡ് വ്യാപനം തടയുന്നതിെൻറയും ഭാഗമായാണ് നടപടി.

സൽമാൻ അഹ്മദ് യൂസുഫ് ഹസൻ അൽ ഉബൈദലി, അലി മുഹമ്മദ് അലി ജാസ്​മി, അഹ്മദ് റിഫാത് മുഹമ്മദ് അബുദുൻയ, അബ്​ദുല്ല മുഹമ്മദ് ഹമദ് അൽ അംയാ അൽ ഹിനൈതിം, സാലിം ജാബിർ ഹമദ് ഹഫാർ അൽ ഖരീൻ, മുഹമ്മദ് അഹ്മദ് ഇബ്റാഹിം ദഅലൂജ് അൽ കുബൈസി എന്നിവരെയാണ് സുരക്ഷ വകുപ്പ് അറസ്​റ്റ് ചെയ്തത്.

ക്വാറൻറീൻ ലംഘിച്ചതിന് അറസ്​റ്റ് ചെയ്തവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്. രാജ്യത്തെ പൗരന്മാരും താമസക്കാരും ക്വാറൻറീൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സ്വന്തം സുരക്ഷയോടൊപ്പം പൊതുസുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതർ പൊതുജനങ്ങളോടാവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവർ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story