അമീർ നട്ടു; ആറുലക്ഷം തികച്ച് ഹരിതപദ്ധതി
text_fieldsകുട്ടികളുടെ മ്യൂസിയം ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മരം നടുന്നു. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ സമീപം
ദോഹ: ഖത്തറിെൻറ 10 ലക്ഷം മരങ്ങൾ എന്ന പദ്ധതി ആറു ലക്ഷം പൂർത്തിയാക്കിയപ്പോൾ മഹാദൗത്യത്തിൽ കണ്ണി ചേർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും. ഖത്തർ മ്യൂസിയത്തിനു കീഴിലെ കുട്ടികളുടെ മ്യൂസിയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അമീർ വിശിഷ്ടാതിഥികൾക്കൊപ്പം 'സിദ്ര മരം' നട്ടു പിടിപ്പിച്ചത്. ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി, ഫിഫ പ്രസിഡൻറ് ജിയാനി ഇൻറഫിൻറിനോ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഖത്തർ മ്യൂസിയത്തിനു കീഴിലാണ് കുട്ടികൾക്കായി 'ദാദു' ചിൽഡ്രൻസ് മ്യൂസിയം പദ്ധതി ആരംഭിച്ചത്. കുട്ടികളിലെ കാര്യശേഷിയും അറിവും വ്യക്തിത്വവും വളർത്താൻ ലക്ഷ്യമിട്ടാണ് കളിയും ഉല്ലാസവും ഉൾക്കൊള്ളുന്ന മ്യൂസിയം.
ഖത്തറിെൻറ ദേശീയ ചെടിയായ സിദ്ര നട്ടുപിടിപ്പിച്ച ശേഷം, ദശലക്ഷം മരം പദ്ധതിയെക്കുറിച്ചുള്ള ചെറുഅവതരണത്തിനും അമീർ സാക്ഷിയായി. മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ഉദ്യമത്തിെൻറ ലക്ഷ്യങ്ങളെക്കുറിച്ചും കുട്ടികളുടെ മ്യൂസിയം ഗാര്ഡന് പദ്ധതിയെക്കുറിച്ചും വിവിധ പ്രവര്‍ത്തനങ്ങളും അവതരണത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

