സിറിയ: ഖത്തറിന്‍െറ സമീപനം മാനുഷികപരമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി
text_fieldsദോഹ: ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹുമാന്‍ ആല്‍ഥാനി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി റോമില്‍ ചര്‍ച്ച നടത്തി.
മേഖലയിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്ത കൂടിക്കാഴ്ച്ചയില്‍ സിറിയന്‍ വിഷയത്തില്‍ ഖത്തര്‍ സ്വീകരിച്ച് പോരുന്ന സമീപനം മാനുഷികപരമാണെന്ന് ജോണ്‍ കെറി അഭിപ്രായപ്പെട്ടു. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ടി ഭൗതിക സഹായം ഒരുക്കുന്ന കാര്യത്തില്‍ ഖത്തര്‍ ഏറെ മുമ്പന്തിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
റോമില്‍ നടന്നുവരുന്ന മെഡിറ്ററേനിയന്‍ ഡയലോഗ് ഉച്ചകോടിയില്‍ സംബന്ധിക്കാനത്തെിയതായിരുന്നു രാഷ്ട്ര നേതാക്കള്‍. അതിനിടെ സിറിയയില്‍ അസദിന്‍െറ ഭരണം ഒരു നിലക്കും സിറിയന്‍ ഭൂരിപക്ഷം ജനത ആഗ്രഹിക്കുന്നില്ളെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ചോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. സിറിയയില്‍ നടക്കുന്ന മുഴുവന്‍ മനുഷ്യാവകാശ ലംഘനത്തിനും പിന്നില്‍ അസദാണെന്നും അദ്ദേഹം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.