എസ്.ഐ.ആർ: പ്രവാസികൾ ജാഗ്രത പാലിക്കണം -ഇസ്ലാഹി സെന്റർ
text_fields‘എസ്.ഐ.ആർ: പ്രവാസികൾ ജാഗ്രത പാലിക്കണം’ എന്ന വിഷയത്തിൽ ഇസ്ലാഹി സെന്റർ
സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
ദോഹ: ‘എസ്.ഐ.ആർ: പ്രവാസികൾ അറിയേണ്ടത്’ എന്ന വിഷയത്തിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ബോധവത്കരണ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എസ്.എ.എം. ബഷീർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ട്രഷറർ ഹുസൈൻ അൽ മുഫ്ത യോഗം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഷമീർ സ്വാഗതം പറഞ്ഞു. എസ്.ഐ.ആർ പോലെയുള്ള ജനങ്ങളുടെ പൗരത്വത്തെ ബാധിച്ചേക്കാവുന്ന വിഷയങ്ങളിൽ കൃത്യമായ പഠനവും സൂക്ഷ്മതയും ആവശ്യമാണെന്ന് സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പുതിയ വോട്ടർ ലിസ്റ്റിൽ എങ്ങനെ പേര് ചേർക്കാമെന്ന് വിദ്യാഭ്യാസ പ്രവർത്തകനും ഇസ്ലാഹി സെന്റർ കൗൺസിലറുമായ പി.ടി. ഫിറോസ് വിശദീകരിച്ചു. ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല ഹുസൈൻ കൽപകഞ്ചേരി, ഹനീഫ് ആയപ്പള്ളി, സെക്രട്ടറിമാരായ നജീബ് അബൂബക്കർ, ഡോ. ഹഷിയതുല്ലാഹ്, അബ്ദുൽ വഹാബ്, ഖല്ലാദ് ഇസ്മായിൽ എന്നിവർ സന്നിഹിതരായിരുന്നു. ഇസ്ലാഹി സെന്റർ സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

