എസ്.ഐ.ആർ സമയപരിധി കഴിഞ്ഞു; പ്രവാസികൾക്ക് വോട്ടു ചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി
text_fieldsദോഹ: എസ്.ഐ.ആറിൽ പ്രവാസികൾക്ക് വോട്ടു ചേർക്കാൻ കഴിയുന്നില്ലെന്ന് വ്യാപക പരാതി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ അപേക്ഷ സബ്മിറ്റ് ചെയ്യാനാകുന്നില്ലെന്ന ആക്ഷേപമാണ് കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി ഉയർന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിനമായിരുന്നു വെള്ളിയാഴ്ച. ഖത്തറിൽ നിരവധി അപേക്ഷകരാണ് പ്രതിസന്ധിമൂലം പ്രയാസപ്പെട്ടത്. അപേക്ഷാ ഫോം പൂരിപ്പിച്ചു കഴിഞ്ഞ് സബ്മിറ്റ് ചെയ്യുന്ന വേളയിൽ വീണ്ടും ശ്രമിക്കുക എന്ന സന്ദേശമാണ് ലഭിച്ചത്.
ഇന്ത്യക്ക് പുറത്ത് ജനിച്ച പൗരന്മാർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് വകുപ്പുണ്ടായിരുന്നില്ല. ഈ പ്രശ്നം ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പരിഹരിച്ചത്. എന്നാൽ വ്യാഴാഴ്ച വൈകീട്ടോടെ വെബ്സൈറ്റ് വീണ്ടും പണിമുടക്കുകയായിരുന്നു. പ്രവാസികളുടെ നിരന്തര ആവശ്യങ്ങൾക്കും ആശങ്കൾക്കുമിടെ ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഇന്ത്യക്ക് പുറത്തുള്ള ജന്മസ്ഥലം രേഖപ്പെടുത്താൻ സൗകര്യം, പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് പേര് ചേർക്കുന്നതിനുള്ള സൗകര്യം എന്നിവ എസ്.ഐ.ആർ അപേക്ഷയിൽ ഉൾപ്പെടുത്തുന്നത്. ഈ അവസാന അവസരവും പണിമുടക്കിയ സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് അറിയാതെ പ്രതിസന്ധിയിലാണ് പ്രവാസികൾ.
അപേക്ഷ സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. പുതിയ പാസ്പോർട്ട്, വിദേശത്തെ ജനനസ്ഥലം അടയാളപ്പെടുത്തൽ തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും ഇത്തരം അപേക്ഷകൾ സമർപ്പിക്കാൻ സമയം നീട്ടിന്ഡകണമെന്നാണ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

