Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി
cancel

​ദോഹ: ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്ന ഖാലിദ് വടകര (66) ദോഹയിൽ നിര്യാതനായി. വടകര മുകച്ചേരി സ്വദേശിയാണ് ഇദ്ദേഹം.

അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. സൂഖ് വാഖിഫിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്ന ഖാലിദ് കഴിഞ്ഞ 35 വർഷത്തിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകർക്കിടയിലെ സ്വീകാര്യനായ ഗായകനും സംഗീത സംവിധായകനുമായിരുന്നു.

പ്രവാസി മെഹ്ഫിൽ സദസ്സുകളിൽ തന്റെ മനോഹരമായ ശബ്ദവും ഹാർമോണിയം താളവുംകൊണ്ട് മേൽവിലാസം കുറിച്ച കലാകാരനായ ഖാലിദ്, ഇന്ത്യൻ കമ്മ്യൂണിറ്റി റിക്രിയേഷൻ സെൻറർ (ഐ.സി.ആർ.സി) വേദികളിലൂടെയാണ് ശ്രദ്ധേയനായത്. നിരവധി പ്രവാസി ഗാനരചയിതാക്കളുടെ വരികൾക്ക് സംഗീതവും നൽകി.

മുകച്ചേരി ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ സീനത്ത്. മക്കൾ: ജസീല, ജസ്ന, ബായിസ്. മരുമകൻ: മുഹമ്മദ് ഷാഫി, പരേതനായ അനീസ്. ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Singer Khalid Vatakara passes away in Qatar
Next Story