താൻ തടങ്കലിലെന്ന വാർത്ത കെട്ടിച്ചമച്ചതെന്ന് ഗായകൻ അലി
text_fieldsദോഹ: ഖത്തറിലെ പ്രമുഖ അറബി ഗായകൻ അലി അബ്ദുസത്താർ തടങ്കലിലാണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇന്നലെ ലബനാനിൽ നിന്ന് പ്രസിദ്ധീകരണത്തിന് നൽകിയ പ്രസ്താവനയിലാണ് അലി അബ്ദുസത്താർ തന്നെ ഖത്തർ ഭരണകൂടം അറസ്റ്റ് ചെയ്തെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയത്.
ദിവസങ്ങൾക്ക് മുമ്പ് അൽജസീറ ചാനലുമായി നടത്തിയ അഭിമുഖത്തിൽ 2018 ലോകകപ്പ് സൗദി– ജപ്പാൻ യോഗ്യത മത്സരത്തിൽ ആര് ജയിക്കാനാണ് താങ്കൾ ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് സൗദി ജയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അലി അബ്ദുസത്താർ മറുപടി നൽകിയിരുന്നു. കൂടാതെ കല, കായിക കാര്യങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ഭിന്നയിലേക്ക് കൊണ്ടുവരരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഈ പ്രസ്താവന ഖത്തറിനെതിരാണെന്നും അത് കാരണമാണ് അറസ്റ്റ് ചെയ്തതെന്നും തരത്തിലുള്ള വാർത്തയാണ് പ്രചരിപ്പിക്കപ്പെട്ടത്. എൽ.ബി.സി ചാനലിെൻറ പരിപാടിയിൽ പങ്കെടുക്കാൻ താൻ ലബനാനിലാണുള്ളതെന്നും ഈ ആരോപണത്തിനുള്ള വിശദമായ മറുപടി ഖത്തറിൽ തിരിച്ചെത്തിയതിന് ശേഷം നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
