അഷ്ഗാലിന് സിൽവർ സ്റ്റീവ് അവാർഡ്
text_fieldsഅഷ്ഗാൽ പ്രതിനിധികൾ സിൽവർ സ്റ്റീവ് അവാർഡുമായി
ദോഹ: ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന് പ്രവർത്തന മികവിനുള്ള അന്താരാഷ്ട്ര പുരസ്കാരമായ സിൽവർ സ്റ്റീവ് അവാർഡ്. ‘ഇന്നൊവേറ്റിവ് അച്ചീവ്മെന്റ് ഇൻ തോട്ട് ലീഡർഷിപ്’ വിഭാഗത്തിലാണ് മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക മേഖലയിൽ സ്റ്റീവ് അവാർഡ് നേടിയത്. പ്രാദേശിക അടിസ്ഥാനസൗകര്യ നിർമാണ പദ്ധതികളിലെ നേട്ടങ്ങളും മറ്റും പരിഗണിച്ചാണ് അന്താരാഷ്ട്ര പ്രശസ്തമായ പുരസ്കാരത്തിന് അഷ്ഗാലിനെ തിരഞ്ഞെടുത്തത്.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ബിസിനസിലെ നൂതന പദ്ധതികളെ അടിസ്ഥാനമാക്കി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഏക പുരസ്കാരം കൂടിയാണ് സ്റ്റീവ്. 2018 മുതൽ നടപ്പാക്കിയ നൂതനവും ആസൂത്രിതവുമായ അടിസ്ഥാനസൗകര്യ വികസനങ്ങളാണ് അഷ്ഗാലിന് മികവായത്.
അവാർഡിനായി 800ഓളം നാമനിർദേശങ്ങളാണ് ലഭിച്ചത്. നൂതന ഉൽപന്ന സേവനം, ഇന്നൊവേറ്റിവ് മാനേജ്മെന്റ്, കോർപറേറ്റ് വെബ്സൈറ്റ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ അപേക്ഷകൾ ലഭ്യമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 150ഓളം പ്രഫഷനൽസ് അംഗങ്ങളായ ജഡ്ജിങ് പാനലാണ് ഗോൾഡ്, സിൽവർ, ബ്രോൺസ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

