ഭക്ഷണപാത്രത്തിനുള്ളിൽ ഒളിപ്പിച്ച ലഹരിഗുളിക പിടികൂടി
text_fieldsപിടിച്ചെടുത്ത ലിറിക ലഹരി ഗുളികകൾ
ദോഹ: ഭക്ഷണ പാത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടി. പാചകം ചെയ്ത ഭക്ഷണം നിറച്ച ചൂടാറാ പാത്രത്തിന്റെ പുറംപാളിക്കുള്ളിലായി ഒളിപ്പിച്ച നിലയിൽ കടത്തിയ ലിറിക ഗുളികകളാണ് പിടിച്ചെടുത്തത്. ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ 2100 ലിറിക ഗുളികകൾ ഇയാളിൽനിന്ന് കണ്ടെത്തി. സംശയകരമായ സാഹചര്യത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് ഇത്രയും നിരോധിത ഗുളികകൾ അധികൃതർ പിടിച്ചെടുത്തത്.
യാത്രക്കാരനെ എക്സ്റേ പരിശോധനക്കായി മാറ്റുന്നതിന്റെയും ബാഗിൽനിന്ന് പാത്രം പൊളിച്ച് മരുന്ന് പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഖത്തർ കസ്റ്റംസ് സമൂഹ മാധ്യമ പേജിൽ പങ്കുവെച്ചു. രാജ്യത്തേക്ക് ലഹരി മരുന്നുകളും നിരോധിത മരുന്നുകളും കടത്താൻ ശ്രമിക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ലഹരിക്കേസുകളിൽ കുറ്റക്കാർക്ക് കനത്ത ശിക്ഷയാണ് ഖത്തർ നിയമം അനുശാസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

