ഉപരോധത്തിലും രാജ്യം പരമാധികാരം സംരക്ഷിച്ചു –വിദേശകാര്യമന്ത്രി
text_fieldsദോഹ: രാജ്യത്തിന് മേൽ കടുത്ത ഉപരോധം അടിച്ചേൽപ്പിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിെൻറ പരമാധികാരം കാത്ത് സുക്ഷിക്കുന്നതിൽ ഖത്തർ വിജയിച്ചതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ‘ഗൾഫ് മേഖലയിലെ പ്രശ്നങ്ങളിൽ ഖത്തറിെൻറ നിലപാട്’ വിഷയത്തിൽ ഇൻറർനാഷനൽ ഡിേപ്ലാമാറ്റിക് അക്കാദമി പാരീസിൽ നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ വലിയ തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം സജീവമാണെങ്കിലും അതിനെയെല്ലാം വകഞ്ഞുമാറ്റി മുന്നോട്ട് കുതിക്കാൻ സാധിച്ചതായും അദ്ദേഹം അറിയിച്ചു.
ആഗോള തലത്തിൽ പെേട്രാളിനും പ്രകൃതി വാതകത്തിനും വിലക്കുറവ് നേരിട്ട സാഹചര്യത്തിലും ഖത്തറിെൻറ സാമ്പത്തിക നില ഏറെ ഭദ്രമാണ്. മാത്രമല്ല വലിയ തോതിലുള്ള വളർച്ചയാണ് രേഖപ്പെടുത്തിയത്. രാജ്യം പ്രതിസന്ധി നേരിട്ടപ്പോൾ ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ വലിയ പിന്തുണയാണ് നൽകിയത്. അത്യാഗ്രഹികളായ അയൽ രാജ്യങ്ങളുടെ ശത്രുതയിൽ നിന്ന് ഉടലെടുത്ത പ്രതിസന്ധിയെ മറികടക്കാൻ ആഗോള തലത്തിൽ നയതന്ത്ര ബന്ധങ്ങൾ വികസിപ്പിക്കുകയാണ് രാജ്യം ചെയ്തത്. ഖത്തർ വ്യക്തമായ കാഴ്ചപ്പാടിലൂടെയാണ് നയതന്ത്ര ബന്ധം വികസിപ്പിക്കുന്നത്. മേഖലയിൽ സമാധാനപരമായി ജീവിക്കുന്നതിന് ഒരു കൂട്ടായ സുരക്ഷാനിയമം അനിവാര്യമാണ്. ഖത്തറിന് മേൽ ഇപ്പോൾ നടത്തിയ ഉപരോധം ഭരണ മാറ്റം ലക്ഷ്യം വെച്ചുകൊണ്ടാണ്. ഇത് പുതിയ കാര്യമല്ല. 1996ലും 2014 ലും ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.
ഈ രാജ്യങ്ങൾ അവരുടെ നയങ്ങളെ പിന്തുടരാത്തവരെ ഇഷ്ടപ്പെടുന്നില്ല. എന്നാൽ ഖത്തറിന് സ്വയം ആലോചിക്കാനും തീരുമാനിക്കാനുമുള്ള അവകാശവും അർഹതയുമുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ പരമാധികാരത്തെ ഒരാൾക്കും പണയം വെക്കാനാകില്ലെന്നും ഉപപ്രധാനമന്ത്രി അറിയിച്ചു. ഒരു രാജ്യത്ത് ഭരണകൂടവും ജനങ്ങളും രണ്ട് ചേരിയിലാണെങ്കിൽ ജനങ്ങളുടെ ചേരിയിൽ നിൽക്കാനാണ് ഖത്തർ ഇഷ്ടപ്പെടുകയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം ഞങ്ങൾ നൽകിയ ഏറ്റവും വലിയ കാര്യമാണ്. മാധ്യമങ്ങൾക്ക് ലോകത്തുള്ള സത്യങ്ങൾ പുറത്തുകൊണ്ടുവരാനും സ്വതന്ത്രമായി അവതരിപ്പിക്കാനും അവസരം നൽകിയതായും അദ്ദേഹം അറിയിച്ചു. രാജ്യത്തിെൻറ വിദേശ നയം വ്യക്തമാണ്. നയതന്ത്ര ബന്ധങ്ങൾ വിപുലപ്പെടുത്താനും അത് മുഖേനെ ലോകത്തിന് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാനും ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
