കോവിഡ് പരിശോധനയിൽ നിർണായകമായി സിദ്റയുടെ പഠനം
text_fieldsപഠനത്തിന് നേതൃത്വം കൊടുത്ത സിദ്റ മെഡിസിനിലെ വിദഗ്ധർ
ദോഹ: കോവിഡ് പരിശോധനയെ ബാധിച്ചേക്കാവുന്ന സാര്‍സ് കോവ് രണ്ട് പുതിയ വകഭേദത്തെ കുറിച്ചുള്ള പഠനം സിദ്റ മെഡിസിനിലെ പത്തോളജി, ജീനോമിക്സ് വിഭാഗത്തിെൻറ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു.
വൈറസിലെ വകഭേദങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിശോധനാ രീതികള്‍ കാലികമാണെന്ന് ഉറപ്പുവരുത്തുന്നതിനും തെറ്റായ ഫലങ്ങള്‍ ഒഴിവാക്കാനും ഉപകരിക്കുന്ന പഠനമാണിത്. ഇതിനായി ഒന്നിലധികം ജീന്‍ ടാര്‍ഗെറ്റുകള്‍ അടിസ്ഥാനമാക്കി പരിശോധനാ കേന്ദ്രങ്ങള്‍ സൗകര്യപ്പെടുത്തണമെന്ന് പഠനം ആവശ്യപ്പെടുന്നു. ക്ലിനിക്കല്‍ മൈക്രോ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ആഗോള ശ്രമങ്ങളെ പിന്തുണക്കുന്നു. കോവിഡ് കണ്ടെത്താന്‍ കാര്യക്ഷമവും ശക്തവും സുരക്ഷിതവുമായ പരീക്ഷണ രീതികള്‍ക്കായുള്ള സിദ്റയുടെ പങ്കും പ്രാധാന്യവുമാണ് പഠനത്തിലൂടെ തെളിയുന്നത്.
ലോകമെമ്പാടുമുള്ള ലബോറട്ടറി പരിശോധനകൾ ആര്.ടി.പി.സി.ആര് വൈറസ് വ്യാപനം ലഘൂകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായി പഠനത്തിന് നേതൃത്വം നൽകിയ സിദ്റ മെഡിസിനിലെ പത്തോളജി വിഭാഗം ക്ലിനിക്കല്‍ മോളിക്യുലര്‍ ബയോളജിസ്റ്റ് ഡോ. മുഹമ്മദ് റുബായത്ത് ഹസന് പറഞ്ഞു. എങ്കിലും കോവിഡ് വലിയതോതില്‍ വ്യാപിച്ചത് നിരവധി വകഭേദങ്ങള്‍ക്ക് കാരണമായതായും അദ്ദേഹം പറഞ്ഞു.
കോവിഡ് നിര്‍ണയിക്കാന്‍ മിക്ക ലബോറട്ടറികളിലും ഒന്നിലേറെ ജീന്‍ ടാര്‍ഗറ്റുകള്‍ക്കായി പരിശോധന നടത്തുന്നുണ്ട്. ബന്ധമില്ലാത്ത നിരവധി രോഗികളില്‍ നിന്നുള്ള സാമ്പിളുകളില്‍ ഒരേ വൈറല്‍ ടാര്‍ഗറ്റ് പോസിറ്റീവാകുന്നത് സിദ്റ മെഡിസിന് ടീം തിരിച്ചറിഞ്ഞു. ഇതോടെ ഖത്തറില്‍ പ്രചരിക്കുന്ന ചില വൈറസുകള്‍ക്ക് പൊതുവായ പരിവര്‍ത്തനം സംഭവിച്ചതായി സംശയിക്കുന്നു. വൈറസുകളുടെ ജനിതകക്രമം പരിശോധിച്ച് പുതിയ വകഭേദം തിരിച്ചറിഞ്ഞു. ഇതുമായി ബന്ധമില്ലാത്തവരിലും വൈറസില്‍ ഇതേ പരിവര്‍ത്തനം നടന്നതായി കണ്ടെത്തുകയും ചെയ്തു. ഈ പ്രത്യേക പരിവര്‍ത്തനം മറ്റൊരു രാജ്യത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
യു.എസിലെ സെേൻറഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആൻഡ് പ്രിവന്‍ഷന്‍ വികസിപ്പിച്ചെടുത്ത ലോകാരോഗ്യ സംഘടന ശിപാര്‍ശ ചെയ്ത ഒരു വൈറല്‍ ജീനില്‍ നിന്നാണ് പഠനത്തില്‍ വ്യക്തമാക്കിയ വകഭേദമുണ്ടായത്. പഠനം തങ്ങളുടെ പത്തോളജിയുടെ മികവിനും സിദ്റ മെഡിസിനിലെ ഗവേഷണ വൈദഗ്ധ്യത്തിനും തെളിവാണെന്ന് സിദ്റ മൈക്രോബയോളജി മെഡിസിന് ഡിവിഷന് ചീഫ് ഡോ. പാട്രിക് ടാങ് പറഞ്ഞു. മഹാമാരിയെ നേരിടാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ആഗോള സമൂഹത്തെ സഹായിക്കുന്ന കണ്ടെത്തലുകളില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ക്ലിനിക്കല്‍ മോളിക്യുലര്‍ മൈക്രോബയോളജിസ്റ്റ് ഡോ. മുഹമ്മദ് റുബയാത്ത് ഹസന്, ഗവേഷണ വിദഗ്ധന്‍ ഡോ. സത്യവതി സുന്ദരരാജു, സ്റ്റാഫ് സയൻറിസ്റ്റ് അസോസിയേറ്റ് ഡോ. ചിദംബരം മാണിക്കം, സീനിയര്‍ ടെക്നോളജിസ്റ്റ് ഫഹീം മിര്‍സ, ടെക്നോളജിസ്റ്റ് ഹമദ് അല്‍ഹെയ്ല്‍, ജീനോമിക്സ് കോര്‍ ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ ലോറന്‍സ്, മൈക്രോബയോളജി ഡിവിഷന് ചീഫ് ഡോ. പാട്രിക് ടാങ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.