Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുട്ടികൾ ഇനി...

കുട്ടികൾ ഇനി നന്നായുറങ്ങും...

text_fields
bookmark_border
കുട്ടികൾ ഇനി നന്നായുറങ്ങും...
cancel
camera_alt?????????????? ???????? ??????

ദോ​ഹ: കു​ട്ടി​ക​ളി​ലെ ഉ​റ​ക്ക പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ളു​മാ​യി സി​ദ്റ മെ​ഡി​സി​ൻ. സി​ദ്റ മെ​ഡി​സി​ന ി​ൽ സ്​​ഥാ​പി​ച്ച സ്ലീ​പ് ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന് തു​ട​ർ​ച്ച​യാ​യാ​ണ് കു​ട്ടി​ക​ളി​ ലെ ഉ​റ​ക്ക പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ൾ സ്​​ഥാ​പ​നം പു​റ​ത്തു​വി​ട്ട​ത്. 2019ൽ ​സി​ദ്റ​യി​ൽ ആ​രം​ഭി​ച്ച സ് ലീ​പ് ല​ബോ​റ​ട്ട​റി​യി​ൽ ഉ​റ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​തു​വ​രെ​യാ​യി 450 കു​ട്ടി​ക​ളെ​യാ​ണ് ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ധി​ക പേ​രി​ലും ഉ​റ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ ആ​സ്​​ത്​​മ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന എ​യ​ർ​വേ ഡി​സീ​സ​സും കു​ട്ടി​ക​ളി​ലെ ഉ​റ​ക്ക​ത്തി​ന് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​യി സി​ദ്റ വ്യ​ക്ത​മാ​ക്കു​ന്നു. വ​ലി​യ ടോ​ൺ​സി​ൽ, മൂ​ക്കി​നു​ള്ളി​ലെ വീ​ക്കം എ​ന്നി​വ​യും കു​ട്ടി​ക​ളി​ൽ ഉ​റ​ക്ക​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

ഉ​റ​ക്ക സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും ചി​കി​ത്സ​ക്കാ​യി സി​ദ്റ​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് സ്ലീ​പ് ല​ബോ​റ​ട്ട​റി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗി​ക​ളെ നേ​രി​ട്ട് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി വി​ഡി​യോ, ഇ​ൻ​ഫ്രാ​റെ​ഡ് മോ​ണി​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ളും ല​ബോ​റ​ട്ട​റി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​ബ്സ്​​ട്ര​ക്ടീ​വ് സ്ലീ​പ് അ​പ്നി​യ തു​ട​ങ്ങി​യ ഉ​റ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും ലാ​ർ​ജ് ടോ​ൺ​സി​ലി​സ്, അ​ഡെ​നോ​യി​ഡ്സ്​ തു​ട​ങ്ങി​യ അ​വ​സ്​​ഥ​ക​ളും ലാ​ബി​ൽ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നും ചി​കി​ത്സ​ക്കും വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. നോ​ൺ റെ​സ്​​പി​റേ​റ്റ​റി സ്ലീ​പ് ഡി​സോ​ർ​ഡ​റു​ക​ളും സെ​ൻ​ട്ര​ൽ അ​പ്നി​യ പോ​ലെ​യു​ള്ള നാ​ഡീ​സം​ബ​ന്ധ​മാ​യ കേ​സു​ക​ളും സ്ലീ​പ് ലാ​ബി​ൽ ചി​കി​ത്സി​ക്കു​ന്നു​ണ്ട്.

സ്ലീ​പ് പ​ൾ​മ​ണോ​ള​ജി​സ്​​റ്റ്, ഡോ​ക്ട​ർ​മാ​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി വി​ദ​ഗ്ധ​സം​ഘ​ത്തെ​ത​ന്നെ​യാ​ണ് സ്ലീ​പ് ല​ബോ​റ​ട്ട​റി​യി​ൽ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. പ​ൾ​മ​ണോ​ള​ജി, ഇ.​എ​ൻ.​ടി, ന്യൂ​റോ​ള​ജി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്നാ​ണ് ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ പ​ൾ​മ​ണോ​ള​ജി ഡി​വി​ഷ​ൻ ചീ​ഫും സ്ലീ​ബ് ലാ​ബി​െൻറ ചു​മ​ത​ല​യു​മു​ള്ള പ്ര​ഫ. ഇ​ബ്റാ​ഹിം ജ​നാ​ഹി പ​റ​ഞ്ഞു. വീ​ട്ടി​ലാ​ണെ​ങ്കി​ൽ​പോ​ലും കു​ട്ടി​ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യും പ​രി​ര​ക്ഷ​യു​മാ​യി​രി​ക്കും സ്ലീ​പ് ലാ​ബി​ൽ​നി​ന്ന്​ ല​ഭി​ക്കു​ക. ചൈ​ൽ​ഡ് ലൈ​ഫ് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ സ്ലീ​പ് ലാ​ബ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​നാ മ​ആ​റ​ഫി​യ​യും വ്യ​ക്ത​മാ​ക്ക​ു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsSidra sleep lab
News Summary - Sidra-sleep-lab-qatar-gulf news
Next Story