ദോഹ: ജീവിച്ചിരിക്കുന്ന വ്യക്തിയിൽ നിന്ന് രോഗിക്ക് വൃക്ക മാറ്റിെവക്കുന്ന സിദ്റ മെഡിസിനിലെ ആദ്യ ശസ് ത്രക്രിയ വിജയകരം. ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്റ മെഡിസിനിലെയ ും ഹമദ് മെഡിക്കൽ കോർപറേഷനിലെയും (എച്ച്.എം.സി) സർജൻമാരാണ് ശസ്ത്രക്രിയകളിൽ പെങ്കടുത്തത്. മൂന്നുമണിക്കൂറോളം നീണ്ട സങ്കീർണശസ്ത്രക്രിയ വിജയകരമായി പൂർത് തീകരിക്കാൻ കഴിഞ്ഞത് ഖത്തറിെൻറ ൈവദ്യശാസ് ത്രരംഗത്തെ വലിയ നേട്ടമായാണ് വിലയി രുത്തെപ്പടുന്നത്. പ്രായപൂർത്തിയായ വ്യക്തിയിൽ നിന്ന് കുട്ടിയിലേക്കാണ് വൃക്ക മാറ്റിെവച്ചത് എന്ന നാഴികക്കല്ലുകൂടിയാണ് ശസ്ത്രക്രിയയിലൂടെ സിദ്റ പൂർത്തീകരിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ സിദ്റ മെഡിസിനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയ സേവനത്തിെൻറ തുടക്കം കൂടിയാണ് മുഹമ്മദിെൻറ ശസ് ത്രക്രിയയിലൂടെ സിദ്റയിൽ നടന്നിരിക്കുന്നത്. മാതാവിൽ നിന്ന് മകനിലാണ് വൃക്ക മാറ്റിവെച്ചിരിക്കുന്നത്. അഞ്ചുവയസുകാരനായ മുഹമ്മദ് ഏറെ കാലമായി വൃക്കരോഗവുമായി ബന്ധെപ്പട്ട് ദുരിതത്തിലായിരുന്നു. ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തിയിരുന്നത്. വൃക്ക പൂർണമായും പ്രവർത്തനരഹിതമാകുന്നതി െൻറ ഘട്ടത്തിലായിരുന്നു മുഹമ്മദ്. മുഹമ്മദിെൻറ മാതാവ് ഒടുവിൽ തെൻറ വൃക്കകളിലൊന്ന് മകന് നൽകാൻ തയാറാവുകയായിരുന്നു. ഇതിെൻറ ആദ്യഘട്ട ശസ്ത്രക്രിയ കഴിഞ്ഞ ഏപ്രിൽ 14നാണ് സിദ്റയിൽ നടത്തിയത്. പിന്നീട് കുട്ടിയിൽ മാതാവിെൻറ വൃക്ക മാറ്റിെവക്കുന്ന ശസ്ത്രക്രിയ കഴിഞ്ഞ മേയ് എട്ടിനും വിജയകരമായി നടത്താനായി. സിദ്റ മെഡിസിനിനിലെയും എച്ച്.എം.സിയിലെയും വിദഗ്ധ ഡോക്ടർമാരുെട സംഘം ഒരു മാസത്തിലധികമായി ഇതിനുള്ള ഒരുക്കങ്ങളിലായിരുന്നു.
സിദ്റ മെഡിസിനിലെ പീഡിയാട്രിക് നെഫ്റോളജി ആൻറ് ഹൈപ്പർ ടെൻഷൻ വകുപ്പ് മേധാവി ഡോ. അബു ബാകിർ ഇമാമിെൻറ നേതൃത്വത്തിലായിരുന്നു നടപടികൾ. മുഹമ്മദിെൻറ ശരീരത്തിൽ വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയ നടത്തിയത് സിദ്റ മെഡിസിനിലെ യൂറോളജി ഡിവിഷൻ ചീഫ് പ്രഫ. പിപ്പി സാല്ലേ, പീഡിയാട്രിക് യൂറോളജിസ്റ്റ് ഡോ. ബ്രൂണോ ലെസ്ലി എന്നിവരാണ്. മുഹമ്മദിെൻറ മതാവിെൻറ വൃക്ക ശരീരത്തിൽ നിന്ന് ലാപ്രേസ്കോപ്പി നടത്തി വേർപെടുത്തൽ ശസ്ത്രക്രിയ നടത്തിയത് എച്ച്.എം.സിയിലെ അവയവമാറ്റ സർജൻമാരായ ഡോ. ഉമർ അലിയും പ്രഫ. ബെർനാഡ് ജോനാസ് വാഡ്സ്റ്റോമുമാണ്.ശസ്ത്രക്രിയയോടെ മുഹമ്മദിെൻറ ആരോഗ്യനില തൃപ്തികരമാണ്. അവന് ഇനി ഡയാലിസിസിെൻറ ആവശ്യം ഇല്ല. 11 ദിവസം സിദ്റയിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ഏപ്രിൽ 25ന് അവൻ ആശുപത്രിയിൽ നിന്ന് ഡിസ് ചാർജായി. വൃക്ക നീക്കൽ ശസ്ത്രക്രിയക്ക് ശേഷം നാല് ദിവസം കഴിഞ്ഞ് മുഹമ്മദിെൻറ മാതാവും ആശുപത്രി വിട്ടു. മുഹമ്മദിെൻറ പിതാവായ താഹിർ ഹസ്നൈൻ മകെൻറ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിന് ഖത്തർ സർക്കാറിനോടും അധികൃതരോടും നന്ദി അറിയിച്ചു. എല്ലാത്തിനുമുപരി മകന് സ്വന്തം വൃക്ക നൽകിയ ഭാര്യയോട് തീരാത്ത കടപ്പാടുണ്ടെനും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരും അവയവദാനത്തിന് സന്നദ്ധരാകണമെന്നാണ് അദ്ദേഹം അഭ്യർഥിച്ചു.
വൃക്ക തകരാറിലായ രോഗികൾക്ക് മികച്ച ശസ്ത്രക്രിയയിലൂടെ ഡയാലിസിസ് ഇല്ലാതെ ജീവിതത്തിലേക്ക് തിരിച്ചുവരാനും ആരോഗ്യത്തോടെ ജീവിക്കാനും കഴിയും എന്നതിെൻറ ഉദാഹരണമാണ് മുഹമ്മദിെൻറ ശസ് ത്രക്രിയയിലൂടെ തെളിയുന്നതെന്ന് സിദ്റ ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. അബ്ദുല്ല അൽ കഅ്ബി പറഞ്ഞു. മുതിർന്ന വ്യക്തിയിൽ നിന്ന് ജീവിച്ചിരിക്കുേമ്പാൾ തന്നെ കുട്ടിയായ സ്വീകർത്താവിെൻറ ശരീരത്തിൽ അവയവം മാറ്റിപ്പിടിപ്പിക്കുക എന്ന ദൗത്യമാണ് സിദ്റയുടെയും എച്ച്.എം.സി.യുെടയും സംയുക്ത ൈവദ്യസംഘം അത് ഭുതകരമായ പ്രവർത്തനത്തിലൂടെ വിജയിപ്പിെച്ചടുത്തിരിക്കുന്നത്. വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയ സേവനം കൂടിയാണ് മുഹമ്മദിെൻറ ശസ്ത്രക്രിയയിലൂടെ സിദ്റയിൽ ആരംഭിച്ചിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ചുരുങ്ങിയ സമയത്തിനുള്ളിൽ തെന്ന മുഹമ്മദ് വാർഡിലൂെട കളിച്ചുചിരിച്ചുനടന്നു. ഇത് ഞങ്ങളുെട വൈദ്യസംഘത്തിന് ഏറെ സന്തോഷം തന്ന മുഹൂർത്തമായിരുന്നു.എച്ച്.എം.സിക്ക് 30 വർഷത്തിൽ അധികമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയാരംഗത്ത് പരിചയമുണ്ടെന്നും സിദ്റയുമായുള്ള സഹകരണത്തോടെ ഇത് മറ്റൊരു നാഴികകല്ലാണ് പിന്നിട്ടിരിക്കുന്നതെന്നും എച്ച്.എം.സി ആക്ടിങ് ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു. ഇരുസ്ഥാപനങ്ങളും ഏറെ കാലമായി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
അവയവ മാറ്റിവെക്കൽ രംഗത്തെ എച്ച് .എം.സിയുടെ വർഷങ്ങളുടെ പരിചയസമ്പത്ത് സിദ്റയുമായി പങ്കുവെക്കുന്നതിൽ അതിയായ ആഹ്ലാദമുണ്ട്. എച്ച്.എം.സിയുടെ അവയവമാറ്റവിഭാഗം ഡോ. യൂസഫ് അൽ മസ്ലമാനിയുടെ നേതൃത്വത്തിൽ ഏറെ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.കിഡ്നി ട്രാൻസ്പ്ലാൻറ് ബയോപ്സീസ്, ഡയഗ്നോസ്റ്റിക് റേഡിയോളജി, പാത്തോളജി, യൂറിനറി ട്രാക്റ്റ് റീ കൺസ്ട്രക്ഷൻ, നെഫ്റക്ടമീസ് തുടങ്ങിയ വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സിദ്റയിൽ ലഭ്യമാണ്. ജീവിച്ചിരിക്കുന്നവരിൽ നിന്നും അല്ലാത്തവരിൽ നിന്നും അവയവം വേർപ്പെടുത്താനും രോഗിയിൽ വെച്ചുപിടിപ്പിക്കാനുമുള്ള സൗകര്യവുമുണ്ട്. എച്ച്.എം.സിയുടെ അവയവദാന കേന്ദ്രവുമായി (ഹിബ) സിദ്റ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഖത്തർ അവയവദാന രജിസ്ട്രി 2012ൽ തുടങ്ങിയ ശേഷം 345,000ത്തിലധികം പേർ ഇതിൽ രജിസ്റ്റർ ചെയ് തിട്ടുണ്ട്. ഇൗ സംരംഭത്തിൽ സിദ്റയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനവും സന്തോഷവുമുെണ്ടന്നും ഖത്തർ സെൻറർ ഫോർ ഒാർഗൻ ട്രാൻസ്പ്ലാേൻറഷൻ ഡയറക്ടർ ഡോ. യൂസുഫ് മസ്ലമാനി പറഞ്ഞു. അവയവദാനം എന്നത് മഹത്തരമായ കാര്യമാണ്. ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ആയ ശൈഖ മൗസ ബിൻത് നാസർ വരെ അവയവം ദാനം ചെയ്യാൻ സന്നദ്ധയായി രജിസ്റ്റർ ചെയ്തത് ഏവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.