കുട്ടികളുടെ രക്ഷക്കായി സിദ്റയിൽ അടിയന്തര വിഭാഗം തുടങ്ങി
text_fieldsദോഹ: സിദ്റ മെഡിസിനില്‍ കുട്ടികളുടെ അടിയന്തര വിഭാഗം (ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെൻറ് ^സി.ഇ.ഡി) പ്രവർത്തനം തുടങ്ങി. 18വയസുവരെ പ്രായമുള്ളവര്‍ക്കായിരിക്കും ഇവിടെ പ്രവേശനം. ഗുരുതരമായ ട്രോമ, പ്രധാനപ്പെട്ട മെഡിക്കല്‍ സര്‍ജിക്കല്‍ എമര്‍ജന്‍സികള്‍ തുടങ്ങിയ കേസുകളില്‍ മികച്ച ചികിത്സാപരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. അടിയന്തര പരിചരണവും ഗുരുതരസാഹചര്യങ്ങളിലെ ജീവന്‍രക്ഷാ ചികിത്സാ ഇടപെടലും സാധ്യമാക്കുന്നതായിരിക്കും സിഇഡിയുടെ പ്രവര്‍ത്തനം. ബോധം നഷ്ടപ്പെടല്‍, എല്ലിനുണ്ടാകുന്ന ഗുരുതരമായ പൊട്ടലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം ഉന്നതമായ ചികിത്സ ഉറപ്പാക്കും.
കുട്ടികളും പതിനെട്ടുവയസുവരെയുള്ള യുവജനങ്ങള്‍ക്കും സൗജന്യമായിട്ടായിരിക്കും ചികിത്സ. പ്രധാന സിദ്റ മെഡിസിന് ഹോസ്പിറ്റല്‍ കെട്ടിടത്തിലാണ് സിഇഡി സ്ഥിതി ചെയ്യുന്നത്. അടിയന്തര പരിചരണം തേടുന്നവര്‍ സിഇഡിയില് നേരിട്ടോ അതല്ലെങ്കില്‍ 999 എന്ന നമ്പരിലോ ബന്ധപ്പെടണം. കുട്ടികള്‍ക്ക് ഏറ്റവും മികച്ച അന്തരീക്ഷത്തില്‍ ഉന്നതനിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിദ്റ മെഡിസിന് ഡിപ്പാര്‍ട്ട്മെൻറ് ഓഫ് എമര്‍ജന്‍സി ചെയര്‍ ഡോ.ഖാലിദ് അല്‍അന്‍സാരി പറഞ്ഞു.കുട്ടികള്‍ക്കും വനിതകള്‍ക്കും ഏറ്റവും ഉന്നതമായ ആരോഗ്യപരിചരണവും ചികിത്സാസൗകര്യങ്ങളും ലക്ഷ്യമിട്ട് ഖത്തര്‍ ഫൗണ്ടേഷെൻറ കീഴിലാണ് സിദ്റ മെഡിസിന് പ്രവര്‍ത്തിക്കുന്നത്.
ഖത്തറിെൻറ നിലവിലുള്ള ആരോഗ്യപരിചരണ സൗകര്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതായിരിക്കും സിദ്ര മെഡിസിനിലെ സിഇഡി. നിലവില്‍ ഖത്തറില്‍ അഞ്ചു പീഡിയാട്രിക് എമര്‍ജന്‍സി സെൻററുകളാണുള്ളത്. അവയുടെ പ്രവര്‍ത്തനം തുടര്‍ന്നുമുണ്ടാകും. കുട്ടികള്‍ക്ക് ആഗോളനിലവാരത്തിലുള്ള ചികിത്സാസൗകര്യങ്ങളും പരിചരണങ്ങളും ലഭ്യമാക്കുന്ന വേള്‍ഡ്ക്ലാസ് സെൻററിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലുകൂടിയാണ് സിഇഡിയുടെ ഉദ്ഘാടനത്തിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് സിദ്റ മെഡിസിന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സിഇഡിയിലും അടിയന്തര പരിചരണ ക്ലിനിക്കിലുമായി 60 റൂമുകളാണുള്ളത്. ആദ്യ പന്ത്രണ്ട് മാസസങ്ങളില് 20,000 രോഗികളെ ചികിത്സിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടര്‍ന്ന് ക്രമേണ 50,000 രോഗികളെ വരെ ചികിത്സിക്കാനാകും. സിഇഡിയില് 24 മണിക്കൂറും പരിചരണം ഉറപ്പാക്കും. രാജ്യാന്തരതലത്തില്‍ വൈദഗ്ധ്യം ലഭിച്ചവരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. പീഡിയാട്രിക് എമര്‍ജന്‍സി പരിചരണത്തില്‍ ഉന്നത യോഗ്യതകളുള്ള ഫിസിഷ്യന്‍സ്, നഴ്സുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍സ്, ഇമേജിങ് ലാബ് പ്രൊഫഷണലുകള്‍ ഉണ്ട്. അടിയന്തര പരിചരണം ആവശ്യമില്ലാത്ത കുട്ടികള്‍ക്ക് തുടര്‍ന്നും നിലവിലുള്ള ആരോഗ്യപരിചരണകേന്ദ്രത്തില് നിന്ന് ചികിത്സ തുടരും. അടിയന്തരമല്ലാത്ത കേസുകളില്‍ സിദ്റയില്‍ തന്നെ ചികിത്സ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അര്‍ജൻറ് കെയര്‍ ക്ലിനിക്കില്‍ ചികിത്സ ഉറപ്പാക്കും. രോഗത്തിെൻറ പ്രാധാന്യത്തിെൻറ അടിസ്ഥാനത്തിലായിരിക്കും ചികിത്സ. ഇതിനായി ഒരു രോഗിക്ക് കണ്സള്ട്ടേഷന് ഫീസ് 550 ഖത്തര്‍ റിയാലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
