ദോഹ: ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസർ വിസ്നി എജ്യുക്കേഷൻ ഫോറത്തിൽ പങ്കെടുത്തു. ന്യൂയോർക്കിൽ നടന്ന വിദ്യാഭ്യാസ ഫോറത്തിൽ ശൈഖ മൗസയെ കൂടാതെ ഐക്യരാ ഷ്ട്രസഭ സെക്രട്ടറി ജനറൽ അമീന മുഹമ്മദ്, അമേരിക്കയിലെ ഖത്തർ സ്ഥാനപതി ശൈഖ് മിശാൽ ബിൻ ഹമദ് ആൽഥാനി, ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിൻത് അഹ്മദ് ബിൻ സൈഫ് ആൽഥാനി എന്നിവരും ഉദ്ഘാടന പ്ലീനറി സെഷനിൽ സംബന്ധിച്ചു.
ഖത്തർ ഫൗണ്ടേഷൻ അംഗമായ വൈസ്(വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ എജ്യുക്കേഷൻ) ആണ് ഫോറം സംഘടിപ്പിച്ചത്.
ഫോറത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ സംഘടിപ്പിച്ച വിവിധ ശിൽപശാലകളിലും ലേണിംഗ് ലാബുകളിലും ശൈഖ മൗസ സന്ദർശനം നടത്തി. ‘ലേണിംഗ് റെവല്യൂഷൻ’ എന്ന തലക്കെട്ടിൽ നടന്ന വിദ്യാഭ്യാസ ഫോറത്തിൽ ലോകത്തിെൻറ വിവിധ ഭാ ഗങ്ങളിൽ നിന്നായി വിദഗ്ധരും ഗവേഷകരും ഉന്നത വ്യക്തിത്വങ്ങളുമുൾപ്പെടെ 350ലധികം പേർ പങ്കെടുത്തു.