Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ സ്വപ്നങ്ങൾ...

ഖത്തറിലെ സ്വപ്നങ്ങൾ ബാക്കിയാക്കി സിദ്ദീഖ് പോയി

text_fields
bookmark_border
ഖത്തറിലെ സ്വപ്നങ്ങൾ ബാക്കിയാക്കി സിദ്ദീഖ് പോയി
cancel

ദോഹ: മെഗാഹിറ്റുകൾ കൊണ്ട്​ മലയാള സിനിമാസ്വാദകരുടെ ഹൃദയം കവർന്ന സംവിധായകൻ നമ്മളിൽ ഒരാളായതിൻെറ സന്തോഷത്തിലായിരുന്നു ഖത്തറിലെ പ്രവാസികൾ. എന്നും ഓർത്തോർത്ത്​ ചിരിക്കാൻ ഒരുപിടി സിനിമകളും കഥാപാത്രങ്ങളും ഡയലോഗുകളും സമ്മാനിച്ച സംവിധായകൻ പുതിയൊരു സംരംഭവുമായി ദോഹയിലെത്തിയപ്പോൾ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയായിരുന്ന പ്രവാസി മലയാളികൾ. സംവിധായകൻ എന്ന നേട്ടങ്ങൾക്കപ്പുറം നിരവധി സ്​റ്റേജ്​ ഷോകളും, വൈവിധ്യമാർന്ന പരിപാടികളും ആശയഗാംഭീര്യമുള്ള അവതരണങ്ങളുമായി ഗൾഫിലെയും കേരളത്തിലെയും വേദികളും ചാനൽ സ്​റ്റുഡിയോകളും സമ്പന്നമാക്കി സിദ്ദീഖിൻെർ നേതൃത്വത്തിൽ​ ശ്രദ്ധേയമായ ഇവൻറ്​ മാനേജ്​മെൻറ്​ കമ്പനി കഴിഞ്ഞ മാർച്ചിലാണ്​ ഖത്തറിൽ ഉദ്​ഘാടനം ചെയ്​തത്​. പ്രവാസി മലയാളികളും ഖത്തറിലെ പ്രമുഖ വ്യക്​തികളും പ​ങ്കെടുത്ത ചടങ്ങിൽ പ്രൗഢഗംഭീരമായി തന്നെ തുടക്കം കുറിച്ച്​, പുതുമയേറിയ പരിപാടികളുമായി മുന്നേറുന്നതിനിടെയാണ്​ അപ്രതീക്ഷിത വേർപാടിൻെറ വാർത്തയെത്തുന്നത്​. മേയ്​ മാസത്തിൽ സന്തോഷ്​ ജോർജ്​ കുളങ്ങരയുടെ ടോക്​ ഷോ സംഘടിപ്പിച്ചായിരുന്നു അരങ്ങേറ്റം. ശ്രോതാക്കളുടെ പങ്കാളിത്തംകൊണ്ട്​ ശ്രദ്ധേയമായ പരിപാടിയിൽ അതിഥിയായും സിദ്ദീഖ്​ എത്തിയിരുന്നു.

തൻെറ സ്വന്തം മേഖലയായ സിനിമാ ലോകത്തെ ഒരുപിടി പ്രതിഭകളുമായി അടുത്ത പരിപാടിയുമായി ദോഹയിലേക്ക്​ പറക്കാനിരിക്കെയാണ്​ രോഗ ബാധിതനാവുന്നതും മരണമെത്തുന്നതും.

ഇവ​േൻറാസ്​ മീഡിയ നേതൃത്വത്തിൽ മലയാളായ സിനിമയിലെ പ്രതിഭകളായ സംവിധായകർ പ്രിയദർശൻ, ലാൽ ജോസ്​, നടൻ സലിം കുമാർ, തിരക്കഥാകൃത്ത്​ എസ്​.എൻ സ്വാമി എന്നിവരെ പ​ങ്കെടുപ്പിച്ച്​ ‘ഫിലിം വർക്​ ഷോപ്പ്​ വിത്ത്​ മലയാളം ഫിലിം ലെജൻഡ്​സ്​’ എന്ന പേരിലായിരുന്നു ശിൽപശാല തീരുമാനിച്ചത്​. സെപ്​റ്റംബർ എട്ട്​, ഒമ്പത്​ തീയതികളിൽ നടത്താൻ തീരുമാനിച്ച ശിൽപശാലയുടെ പോസ്​റ്റർ​ പ്രകാശനം കഴിഞ്ഞയാഴ്​ച ദോഹയിൽ നടക്കു​േമ്പാൾ നേരി​​ട്ടെത്തി പ​ങ്കെടുക്കാനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരോഗ്യ സമ്മതിച്ചില്ല. ഖത്തറിലെ കമ്യൂണിറ്റി നേതാക്കളും മറ്റും ചേർന്ന്​ പോസ്​റ്റർ പ്രകാശനം നിർവഹിക്കു​േമ്പാൾ ആശുപത്രികിടക്കയിലിരുന്ന്​ തത്സമയം പ​ങ്കുചേർന്നു.

ആരോഗ്യം വീണ്ടെടുത്ത്​ വലിയ സ്വപ്​നങ്ങൾക്ക്​ ചിറകു വിരിച്ച്​ കുതിക്കാമെന്ന്​ പ്രതീക്ഷകൾക്കിടയിലായിരുന്നു മഹാപ്രതിഭയുടെ അപ്രതീക്ഷിത വിയോഗം.

ദുബൈയിലും മറ്റും വിവിധ പരിപാടികളുമായി സിദ്ദീഖ്​ ​പ്രവാസി സമൂഹത്തിനിടയിൽ സജീവമായിരുന്നെങ്കിലും, ഖത്തറിലേക്ക്​ അദ്ദേഹത്തിൻെറ പുതിയ കാൽവെപ്പായിരുന്നു ഇവൻറ്​ മാനേജ്​മെൻറ്​ കമ്പനി.

കേവലം പരിപാടികളുടെ സംഘാടനം എന്നതിനപ്പുറം, ടോക്​ഷോകളും ശിൽപശാലകളും ഷോകളുമായി വേറിട്ട ശൈലിയിലൂടെ തൻെറ സ്​ഥാപനത്തെ ഖത്തറിൽ നയിക്കണമെന്ന സ്വപ്​നം ഉദ്​ഘാടന ചടങ്ങിൽ അദ്ദേഹം പങ്കുവെച്ചിരുന്നു. അതിൻെറ ഭാഗമായാണ്​ മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരെയും ചലച്ചിത്ര പ്രതിഭകളെയും അണിനിരത്തി ഫിലിം ശിൽപശാല പ്രഖ്യാപിച്ചത്​. എന്നാൽ, സ്വപ്​നങ്ങൾ ചിറക്​ വിരിയും മു​േമ്പ അദ്ദേഹം മടങ്ങിയതിൻെറ ഞെട്ടലിലാണ്​ ഖത്തറിലെ പ്രവാസികളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddiqueQatar
News Summary - Siddique left behind his dreams in Qatar
Next Story