വിമാനത്തിൽ ദേഹാസ്വാസ്ഥ്യം; യാത്രക്കാരനായ പൈലറ്റ് മരിച്ചു
text_fieldsrepresentational image
ദോഹ: ന്യൂഡൽഹിയിൽ നിന്നും ദോഹയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരനായ പൈലറ്റ് അന്തരിച്ചു. ഇന്ത്യൻ വ്യോമയാന രംഗത്ത് ഏറെ വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റാണ് ഖത്തർ എയർവേസ് വിമാനത്തിന്റെ ദില്ലി-ദോഹ യാത്രക്കിടെ ദുബായിൽ വെച്ച് മരണപ്പെട്ടത്.
ഇദ്ദേഹത്തിൻെറ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ബുധരാഴ്ച രാവിലെയായിരുന്നു സംഭവം. യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വിമാനം ദുബൈയിൽ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സ്പൈസ് ജെറ്റിൽ 17 വർഷത്തോളം സേവനം ചെയ്ത ഇദ്ദേഹമായിരുന്നു 2005 മേയ് 23ൻെറ ഡൽഹി-അഹമ്മദാബാദ് ഉദ്ഘാടന യാത്രയിലെ പൈലറ്റ്. പിന്നീട്, അയലൻസ് എയർ,സഹാറ എന്നിവയിലും പ്രവർത്തിച്ച ശേഷം കഴിഞ്ഞ വർഷമാണ് ഖത്തർഎയർ വേസിൻെറ ഭാഗമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

