Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിക്ക് ലീവ് നടപടികൾ ഇനി കൂടുതൽ വേഗത്തിൽ; പ്രൊസസിങ് സമയം ഒരു മണിക്കൂറായി കുറയും

text_fields
bookmark_border
ഖത്തർ സിവിൽ സർവിസ് -ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയും ആരോഗ്യ മന്ത്രാലയവും കൈകോർക്കുന്നു
സിക്ക് ലീവ് നടപടികൾ ഇനി കൂടുതൽ വേഗത്തിൽ; പ്രൊസസിങ് സമയം ഒരു മണിക്കൂറായി കുറയും
cancel

ദോഹ: ഖത്തറിൽ സർക്കാർ ജീവനക്കാരുടെ സിക്ക് ലീവ് (അസുഖ അവധി) നടപടികൾ ഇനി കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തീകരിക്കാം. ഖത്തരി ഗവൺമെന്റിന്റെ ഡിജിറ്റൽ പരിഷ്കരണത്തിന്റെയും സർക്കാർ സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് സിവിൽ സർവിസ് -ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയും പൊതുജനാരോഗ്യ മന്ത്രാലയവും കൈകോർത്ത് സർക്കാർ ജീവനക്കാരുടെ സിക്ക് ലീവ് നടപടികൾ എളുപ്പമാക്കുന്ന നടപടികൾ പ്രഖ്യാപിച്ചത്. ഇതിലൂടെ അവധി അപേക്ഷാ നടപടികൾ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.

നേരത്തേ 81 മണിക്കൂറുകൾ സമയമെടുത്തിരുന്ന നടപടിക്രമങ്ങളാണ് എളുപ്പത്തിലാക്കുന്നത്. ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റമായ 'മവാരിദ്' (Mawared), ഇലക്ട്രോണിക് സിക്ക് ലീവ് സിസ്റ്റമായ 'ഇ-ജാസ' (e-Jaza) എന്നിവ തമ്മിൽ സംയോജിപ്പിച്ചാണ് നടപടിക്രമങ്ങൾ എളുപ്പമാക്കുന്നത്. ഇതിലൂടെ ഗവൺമെന്റ് സിസ്റ്റങ്ങൾ തമ്മിൽ അവധി സംബന്ധിച്ച വിവരങ്ങൾ ഓട്ടോമറ്റിക്കായും സുരക്ഷിതമായും കൈമാറ്റം ചെയ്യപ്പെടും.

നടപടിക്രമങ്ങൾ ലളിതമാകുന്നതോടെ ജീവനക്കാരുടെ സമയവും അധ്വാനവും ലാഭിക്കാൻ സാധിക്കുകയും സേവനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും വർധിക്കുകയും ചെയ്യും. സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നൽകാറുള്ള കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഇ-ജാസ. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ഹെൽത്ത് കെയർ പ്രൊഫഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെയും മേൽനോട്ടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.

സിവിൽ സർവിസ് ബ്യൂറോയുടെ കീഴിൽ പ്രവർത്തിക്കുന്ന ഖത്തറിലെ ഗവൺമെന്റ് ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ്, പരിശീലനം, പ്രകടന വിലയിരുത്തൽ തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ഡിജിറ്റൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റമാണ് മവാരിദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sick leave processing faster now; processing time reduced to one hour
Next Story